24MP+ 5MP+ 8MP ട്രിപ്പിൾ ക്യാമറയിൽ എത്തിയ ഗാലക്സി A7 ഇപ്പോൾ 18990 രൂപയ്ക്ക്

Updated on 14-Jan-2019
HIGHLIGHTS

സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാം

 

സാംസങ്ങിന്റെ കഴിഞ്ഞ വർഷത്തെ മികച്ച രണ്ടു മോഡലുകളായിരുന്നു സാംസങ്ങ് ഗാലക്സി A 9 കൂടാതെ ഗാലക്സി A7 എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ 3000 രൂപയുടെ വിലക്കുറവിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറയിലാണ് ഗാലക്സി A7 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ 4 ക്യാമറയിലാണ് സാംസങ്ങിന്റെ ഗാലക്സി A9 എന്ന മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .24MP+ 5MP+ 8MP ക്യാമറകൾ ഗാലക്സി A 7 സ്മാർട്ട് ഫോണുകൾക്കും 24+10+8+5 ക്യാമറകൾ ഗാലക്സി A9 മോഡലുകൾക്കും നൽകിയിരിക്കുന്നു .

സാംസങ്ങിന്റെ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഗാലക്സി A9 എന്ന സ്മാർട്ട് ഫോണുകൾ നവംബർ 20നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ  റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ . 

octa-core (4×2.2GHz + 4×1.8GHz)  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .

3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .3000 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ സാംസങ്ങിന്റെ ഗാലക്സി A7 എന്ന സ്മാർട്ട് ഫോണുകൾക്കും വിലക്കുറഞ്ഞിരിക്കുന്നു .18,990 രൂപയ്ക്ക് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഇതിന്റെ വിപണിയിലെ വിലവരുന്നത് 33990 രൂപമുതൽ 36990 രൂപവരെയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :