Samsung Galaxy തങ്ങളുടെ പുതിയ രണ്ട് മിഡ് റേഞ്ച് ഫോണുകൾ പുറത്തിറക്കിയിരുന്നു. Galaxy A55, Galaxy A35 എന്നിവയായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എത്തിയ ഫോണുകൾ. ഫോണുകൾ ലോഞ്ച് ചെയ്തപ്പോഴും അവയുടെ വില എത്രയാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.
3 വേരിയന്റുകളിലാണ് സാംസങ് A55 വിപണിയിൽ എത്തിയത്. സാംസങ് ഗാലക്സി A35 ആകട്ടെ 2 വേരിയന്റുകളിലും പുറത്തിറങ്ങി. ഈ രണ്ട് ഫോണുകളുടെയും ഫീച്ചറുകളും സ്റ്റോറേജുമെല്ലാം കമ്പനി പുറത്തുവിട്ടിരുന്നു. ഇവ മാർച്ച് 14 മുതൽ വാങ്ങാനാകുമെന്നും കമ്പനി അറിയിക്കുകയുണ്ടായി.
ഇപ്പോഴിതാ സാംസങ് ഗാലക്സി എ സീരീസുകളിലെ ഈ പുതിയ ഫോണുകളുടെ വിലവിവരങ്ങളും വ്യക്തമാക്കിയിരിക്കുന്നു. ഓരോ വേരിയന്റുകളും എത്ര രൂപയ്ക്ക് വാങ്ങാമെന്നും ഇവയുടെ വിൽപ്പനയെ കുറിച്ചും വിശദമായി അറിയാം.
ആദ്യം സാംസങ് ഗാലക്സി എ55ന്റെ ഫീച്ചറുകൾ ചുരുക്കത്തിൽ മനസിലാക്കാം. 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz റീഫ്രെഷ് റേറ്റുള്ള ഫോണാണിത്. ഒക്ടാ കോർ എക്‌സിനോസ് 1480 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 OS, 5000 mAh ബാറ്ററി, 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിൽ ലഭിക്കും. 50 മെഗാപിക്സൽ മെയിൻ സെൻസറിനൊപ്പം 12MP, 5MP സെൻസറുകൾ കൂടി പിൻഭാഗത്ത് വരുന്നു. 32 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയാണ് ഗാലക്സി എ55ലുള്ളത്.
6.6 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഗാലക്സി എ35ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എക്‌സിനോസ് 1380 ചിപ്‌സെറ്റും, 5,000mAh ബാറ്ററിയുമുള്ള ഫോണാണിത്. ഇതിന് സാംസങ് 25W ചാർജിങ് സപ്പോർട്ട് നൽകുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6.1ൽ പ്രവർത്തിക്കുന്ന ഫോണാണിത്.
50MP പ്രൈമറി സെൻസറും, 8MPയുടെ അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ട്. കൂടാതെ ഗാലക്സി എ35ന്റെ മാക്രോ സെൻസർ 5MP വരുന്നു. ഇതിന്റെ സെൽഫി ക്യാമറയാകട്ടെ 13MPയാണ്.
3 വേരിയന്റുകളിലാണ് സാംസങ് ഗാലക്സി എ55 എത്തുന്നത്. ഗാലക്സി എ55ന്റെ ഏറ്റവും കുറഞ്ഞ വേരിയന്റ് 8GB+128GBയുടേതാണ്. 12GB+256GB ആണ് ഉയർന്ന വേരിയന്റ്.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 36,999 രൂപയാണ് വില. ഇതേ റാമുള്ള ഗാലക്സി A55ന്റെ 256ജിബി വേരിയന്റിന് 39,999 രൂപയാകും. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാകട്ടെ 42,999 രൂപയും വില വരുന്നു.
Galaxy A35 5Gയിൽ 2 വേരിയന്റുകളുണ്ട്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 27,999 രൂപ വില വരുന്നു. 8GB റാമും 256GB സ്റ്റോറേജുമുള്ള ഗാലക്സി എ35നാകട്ടെ 30,999 രൂപയും വിലയാകും.
Read More: Amazing Offer! Samsung Galaxy ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വില പകുതി വെട്ടിക്കുറച്ചു
ആമസോണിലോ ഫ്ലിപ്കാർട്ടിലോ ഫോണുകൾ ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിച്ചു. സാംസങ്ങിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഫോൺ ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്. മാർച്ച് 18 മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഫോണുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.