Galaxy A54 5G മിഡ്-റേഞ്ച് വിഭാഗത്തിൽ സാംസങ് അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ്. സ്മാർട്ട്ഫോൺ വിപണിയിലെത്തി ഏകദേശം 6 മാസത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ ഒരു പുതിയ വൈറ്റ് കളർ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് Galaxy A54 5G. ഗാലക്സി എ 54 5 ജിയുടെ ഈ പുതിയ കളർ ഓപ്ഷൻ നിലവിൽ 256GB സ്റ്റോറേജ് മോഡലിൽ ആണ് ലഭിക്കുന്നത്. 256GB വേരിയന്റ് 36,999 രൂപയ്ക്ക് വാങ്ങാമെന്ന് സാംസങ് പറയുന്നു. പ്രാരംഭ വിൽപ്പന സമയത്ത് കമ്പനി ബാങ്കുകൾ വഴി കിഴിവ് നൽകാനുള്ള സാധ്യതയുണ്ട്.
Octa-core Exynos 1380 processor and 6GB of RAM എന്ന പ്രോസെസ്സറിലാണ് പ്രവർത്തിക്കുന്നത്. 128 ജിബി 8 ജിബി, 256 ജിബി 8 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഇത് ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ട്. എന്നാൽ 6 ജിബി റാം വേരിയന്റും വിപണിയിൽ എത്തിയേക്കാം. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3 എന്നിവയും ഫോണിലുണ്ട്.
Samsung Galaxy A54 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.4-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫീച്ചർ ചെയ്യാം.
50 മെഗാപിക്സൽ പ്രൈമറി ക്യാമറയും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ക്ലോസപ്പ് ഷോട്ടുകൾക്കായി 5 മെഗാപിക്സൽ മാക്രോ ലെൻസും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെ ഈ ഫോണിന് പിന്തുണ നൽകാം. അതോടൊപ്പം, 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇതിന് നൽകാം.
25-വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് Samsung Galaxy A54 പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.