digit zero1 awards

Samsung Galaxy A54ൽ കാത്തിരിക്കുന്നത് ആകർഷകമായ ഡിസൈൻ!

Samsung Galaxy A54ൽ കാത്തിരിക്കുന്നത് ആകർഷകമായ ഡിസൈൻ!
HIGHLIGHTS

Galaxy A54 5G ഫോൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കും

നാല് കളർ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഫോൺ എത്തും

6.4 ഇഞ്ച് AMOLED ഡിസ്‌പ്ലേയായിരിക്കും ഫോണിനുള്ളത്

സാംസങ് ഗാലക്‌സി എ 54 (SAMSUNG GALAXY A54) എന്ന പുതിയ മിഡ് റേഞ്ച് ഫോൺ ഉടൻ വിപണിയിലെത്തുമെന്ന് കരുതുന്നു. എന്നാൽ ഫോണിന്റെ ഫീച്ചേഴ്‌സ് ഓൺലൈനിൽ ഇപ്പോൾ ലഭ്യമാകും. അതിന്റെ ഡിസൈൻ മുതൽ ഡിസ്പ്ലേ വരെ, സാംസങ് ഗാലക്‌സി എ 54-ന്റെ എല്ലാ സ്പെസിഫിക്കേഷനുകളും പുറത്തുവന്നിട്ടുണ്ട്.

ഡിസൈൻ

സാംസങ് ഗാലക്‌സി എ54 ഏറ്റവും പുതിയ എസ് സീരീസ് സ്‌മാർട്ട്‌ഫോണിന് സമാനമായ ഫീച്ചേഴ്‌സോടെയാണ് പുറത്തിറങ്ങുന്നത് എന്നാണ് കിട്ടുന്ന വിവരങ്ങൾ. 158.3 × 76.7 × 8.2mm വീതി ഉണ്ടെന്നു പറയപ്പെടുന്നു. വെള്ള, ഗ്രാഫൈറ്റ്, ലൈം, വയലറ്റ്  എന്നിങ്ങനെ നാല് നിറങ്ങളിൽ പുറത്തിറക്കിയേക്കാം.

പെർഫോമൻസ് 

Octa-core Exynos 1380 processor and 6GB of RAM എന്ന പ്രോസെസ്സറിലാണ് പ്രവർത്തിക്കുന്നത്. 128 ജിബി 8 ജിബി, 256 ജിബി 8 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഇത് ലോഞ്ച് ചെയ്യുമെന്ന് സൂചനയുണ്ട്. എന്നാൽ 6 ജിബി റാം വേരിയന്റും വിപണിയിൽ എത്തിയേക്കാം. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3 എന്നിവയും ഫോണിലുണ്ട്.

ഡിസ്‌പ്ലേ

Samsung Galaxy A54 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.4-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇതിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫീച്ചർ ചെയ്യാം.

ക്യാമറ

50 മെഗാപിക്സൽ പ്രൈമറി ക്യാമറയും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ക്ലോസപ്പ് ഷോട്ടുകൾക്കായി 5 മെഗാപിക്സൽ മാക്രോ ലെൻസും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെ ഈ ഫോണിന് പിന്തുണ നൽകാം. അതോടൊപ്പം, 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇതിന് നൽകാം.

ബാറ്ററി

25-വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് Samsung Galaxy A54 പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo