digit zero1 awards

സാംസങ്ങ് പ്രേമികൾക്കായി ഇതാ ഗാലക്സി A52 5ജി ഫോണുകൾ പുറത്തിറക്കി

സാംസങ്ങ് പ്രേമികൾക്കായി ഇതാ ഗാലക്സി A52 5ജി ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

സാംസങ്ങ് ഗാലക്സി എ 52 കൂടാതെ സാംസങ്ങ് ഗാലക്സി എ 72 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .സാംസങ്ങിന്റെ ഗാലക്സി എ 52 കൂടാതെ സാംസങ്ങിന്റെ ഗാലക്സി എ 72 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .Samsung Galaxy A52 സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറ സപ്പോർട്ടിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

Samsung Galaxy A52 and Galaxy A72 have officially launched in India at Samsung’s latest Galaxy Unpacked event

Samsung Galaxy A52 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 720G ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Samsung Galaxy A52 and Galaxy A72 have officially launched in India at Samsung’s latest Galaxy Unpacked event

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം മുതൽ 256 ജിബി സ്റ്റോറേജ് വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച്  1TBവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Samsung Galaxy A52 5G ഫോണുകളും വിപണിയിൽ എത്തിയിരിക്കുന്നു .Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .

Samsung Galaxy A52 സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ അൾട്രാ വൈഡ് +5 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് Rs 26,499 രൂപയാണ് ആരംഭ വില  .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo