സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ഇതാ പുതിയ ഒക്ടോബർ മാസ്സത്തിലെ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .Samsung Galaxy A51 കൂടാതെ സാംസങ്ങ് Galaxy A31 എന്നി സ്മാർട്ട് ഫോണുകളിൽ ആണ് പുതിയ സെക്ച്യുരിറ്റി Patch അപ്പ്‌ഡേഷനുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .ഇന്ത്യ ,നേപ്പാൾ ,ശ്രീലങ്ക ,കൂടാതെ റഷ്യ അടക്കമുള്ള രാജ്യങ്ങളിലെ Samsung Galaxy A51 ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ ഒക്ടോബർ അപ്പ്‌ഡേഷനുകൾ ചെയ്യാവുന്നതാണ് .
6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Exynos 9611 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ് Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
6ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തിയിരിക്കുന്നു .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് . Samsung Galaxy A51 ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .