Samsung തങ്ങളുടെ ഏറ്റവും പുതിയ A series ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം മിഡ് റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോണുകളാണിവ. ഇതിൽ 5,000mAh ബാറ്ററിയും 50MP f/2.2 അപ്പേർച്ചറുമുള്ള ഫോണാണ് Galaxy A35. ഫോണിന്റെ വില എത്രയാകുമെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാലും ഗാലക്സി എ35ന്റെ വേരിയന്റും ഫീച്ചറുകളും അറിയാം. ഒപ്പം ഫോൺ എന്നാണ് വിൽപ്പനയ്ക്ക് എത്തുന്നതെന്നും നോക്കാം.
മിഡ് റേഞ്ച് വിഭാഗത്തിലാണ് സാംസങ്ങിന്റെ ഗാലക്‌സി എ35. ഇതൊരു 5G ഫോണാണ്. IP67 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്. 6.6 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഗാലക്സി A35യിലുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റും ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് + ഗ്ലാസ് പ്രൊട്ടക്ഷനും വരുന്നു.
എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് ഗാലക്സി A35ലുള്ളത്. ഇതിന് 8GB വരെ റാമും 256GB വരെ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും. 25W ചാർജർ വഴി വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന ഗാലക്സി ഫോണാണിത്.
5,000mAh ബാറ്ററിയുമായാണ് ഫോൺ വരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6.1-ലാണ് A35 5G പ്രവർത്തിക്കുന്നത്. 4 വർഷത്തെ OS അപ്‌ഡേറ്റുകളാണ് ഗാലക്സി എ35ലുള്ളത്. ഇതിന് 5 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും ലഭിക്കുന്നതാണ്.
OIS സപ്പോർട്ടുള്ള ക്യാമറയാണ് ഗാലക്സി എ35ൽ നൽകിയിട്ടുള്ളത്. ഇതിന് 50MP f/2.2 അപ്പേർച്ചർ പ്രൈമറി സെൻസറുണ്ട്. 8MPയുടെ അൾട്രാ-വൈഡ് ആംഗിൾ ലെൻസാണ് എ35ലുള്ളത്. കൂടാതെ 5MP മാക്രോ സെൻസറും കൂടി ചേരുന്ന ഡ്യുവൽ റിയർ ക്യാമയാണ് A35 5Gയിലുള്ളത്. സെൽഫി, വീഡിയോ കോളുകൾക്കായി ഫോണിൽ 13MP ഫ്രണ്ട് ക്യാമറയും ലഭിക്കുന്നതാണ്.
3 സ്റ്റോറേജ് ഓപ്ഷനുകളിലായിരിക്കും സാംസങ് ഗാലക്സി എ35 വന്നിട്ടുള്ളത്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഗാലക്സി എ35ലുണ്ട്. 8GB റാമും 128GBയും ചേർന്ന മറ്റൊരു വേരിയന്റുണ്ട്. ഗാല്കസി എ35ൽ 8GB RAM + 256GB എന്ന ഉയർന്ന സ്റ്റോറേജ് വേരിയന്റും ഇതിൽ ലഭിക്കും.
Read More: മാർച്ച് 10 മുതൽ Special Discount! Poco M6 5G വാങ്ങുന്നവർക്ക് Airtel-ന്റെ വകയും ഓഫർ
ഓസം നേവി, ഓസം ലെമൺ, ഓസം ഐസ് ബ്ലൂ, ഐസ് ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാകും. എന്നാൽ ഇവയുടെ വില ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 14ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആദ്യ വിൽപ്പന ആരംഭിക്കുന്നത്. അന്ന് ഗാലക്സി A35 5Gയുടെ വില വിവരങ്ങളും വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.