പുതിയ 5G സ്മാർട്ട്ഫോൺ കൂടി വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് Samsung. Samsung എ24 ന്റെ പിൻഗാമിയായി പുതിയ A25 5G ഉടൻ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. വരാൻപോകുന്ന ഗാലക്സി എ25 ന്റെ പല ഫീച്ചറുകളും ഓരോന്നായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Samsung Galaxy A25 ന്റെ എല്ലാ ഫീച്ചറുകളുടെയും ഒരു റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്.ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ ഫോണിനെപ്പറ്റി ഒരു ചിത്രം ഇപ്പോൾ ലഭ്യമായിട്ടുണ്ട്. പ്രോസസറിലും ക്യമറയിലും നിരവധി മാറ്റങ്ങളുമായിട്ടാണ് എ25 വരുന്നത്.
യു-ആകൃതിയിലുള്ള നോച്ചും ഫുൾ എച്ച്‌ഡി + റെസല്യൂഷനും ഉള്ള 6.5 ഇഞ്ച് സ്‌ക്രീൻ ആണ് ഇതിലുണ്ടാകുക. സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 1280 ചിപ്‌സെറ്റ് ആണ് ഈ 5G ഫോണിന്റെ കരുത്ത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ ഒഎസിലാണ് എ25 5G യുടെ പ്രവർത്തനം. 6GB റാം + 128GB ഇന്റേണൽ സ്റ്റോറേജ്, 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ സാംസങ് ഗാലക്സി എ 25 എത്തുമെന്ന് സാംസങ് വെളിപ്പെടുത്തുന്നു.
50MP മെയിൻ ലെൻസ്, 8 MP അൾട്രാവൈഡ് ലെൻസ്, പിന്നിൽ 2MP മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും ഗാലക്സി എ25 5ജിയിൽ കാണുക. ഫ്രണ്ടിൽ 13 എംപി സെൽഫി ക്യാമറയും സാംസങ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
പവർ ബട്ടണും ഫിംഗർപ്രിന്റ് സെൻസറും വോളിയം റോക്കറുകളും ഫോണിന്റെ വലതുവശത്ത് നൽകിയിരിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എ25 പായ്ക്ക് ചെയ്യുന്നത്. ബ്ലാക്ക്, ബ്ലൂ, സിൽവർ, യെല്ലോ എന്നീ നാല് നിറങ്ങളിൽ ഗാലക്സി എ25 5G ലഭ്യമാകുമെന്ന് ലീക്ക് റിപ്പോർട്ട് അവകാശപ്പെടുന്നു.
കൂടുതൽ വായിക്കൂ: Vi 5G Launch: അങ്ങനെ Vodafone Idea-യും 5G തുടങ്ങിയോ!
സാംസങ് ഗാലക്സി എ25 ന്റെ വില ഏകദേശം 26,800 രൂപ മുതൽ 35,700 രൂപ വരെ വിലയ്ക്കിടയിൽ ഈ ഫോൺ ലഭ്യമാകുമെന്ന് കരുതപ്പെടുന്നു. ലോഞ്ച് തീയതി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വർഷം അവസാനത്തോടെയോ 2024 തുടക്കത്തിലോ ലോഞ്ച് ചെയ്യാനാണ് സാധ്യത.