മിഡ് റേഞ്ചിൽ ഡിസംബറിൽ പുറത്തിറങ്ങിയ ഫോണാണ് Samsung Galaxy A25. AMOLED ഡിസ്പ്ലേയും ട്രിപ്പിൾ ക്യാമറയും കൂറ്റൻ ബാറ്ററിയുമുള്ള സാംസങ് ഫോണാണിത്. ഡിസൈനിലും ഫോട്ടോഗ്രാഫിയിലും പവറിലും മികച്ച പെർഫോമൻസ് നൽകുന്ന മോഡലാണെന്ന് പറയാം.
ഇപ്പോഴിതാ Samsung Galaxy A25 5G വില കുറച്ച് വിൽക്കുന്നു. ബാങ്ക് ഓഫറുകൾ ഒന്നും കൂട്ടാതെ 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. സാംസങ് ഗാലക്സി A25ന്റെ 2 സ്റ്റോറേജുകൾക്കും ഓഫറുണ്ട്. എന്നാൽ എല്ലാ ഓൺലൈൻ പർച്ചേസിലും ഈ ഓഫർ ലഭിക്കുന്നില്ല. ഏതാനും ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് ഗാലക്സി എ25-ന് വിലക്കിഴിവ്.
6.5 ഇഞ്ച് fHD+ ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഗാലക്സി A25. ഇതിന്റെ സ്ക്രീനിന് 1080×2340 പിക്സൽ റെസല്യൂഷനുണ്ട്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1000 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്. ഒക്ടാ കോർ എക്‌സിനോസ് 1280 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
നേരത്തെ പറഞ്ഞ പോലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. ഇതിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഇതിൽ 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുണ്ട്. 2MP മാക്രോ ഷൂട്ടറും കൂടി ഗാലക്സി എ25ലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 13MP സെൽഫി ക്യാമറയും വരുന്നു.
ആൻഡ്രോയിഡ് 14 എന്ന ഏറ്റവും പുതിയ OS-മായാണ് ഫോൺ വന്നിട്ടുള്ളത്. ഇതിൽ 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന കരുത്തൻ ബാറ്ററിയുണ്ട്. 5000mAh ബാറ്ററിയാണ് ഗാലക്സി A25 ഫോണിലുള്ളത്.
8GB+128GB, 8GB+256GB എന്നിങ്ങനെ സ്റ്റോറേജ് വേരിയന്റുകളാണ് ഗാലക്സി A25-ലുള്ളത്. ബ്ലൂ, യെല്ലോ, ബ്ലൂ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.
8GB+128GB സ്റ്റോറേജുമുള്ള ബേസിക് മോഡലിന് 26,999 രൂപയാകും. 8GB+256GB മോഡലിന് 29,999 രൂപയുമാണ് വില. ഈ രണ്ട് ഫോണുകൾക്കും ഇപ്പോൾ 3,000 രൂപ വീതം വിലക്കുറവുണ്ട്. ഇങ്ങനെ 128GB ഗാലക്സി ഫോൺ 23,999 രൂപയ്ക്ക് വാങ്ങാം. 256GB സ്റ്റോറേജുള്ള ഫോണിന് 26,999 രൂപയുമാകും.
സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോറിലാണ് ഓഫർ സെയിൽ. ഇതിനായി നിങ്ങൾക്ക് samsung.com സൈറ്റിൽ പോയി പർച്ചേസ് നടത്താം. ഫ്ലിപ്കാർട്ടിൽ ഫോണിന്റെ ഒറിജിനൽ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഓഫറുകളും മറ്റും ലഭിക്കും.
READ MORE: 11000 രൂപ മുതൽ വാങ്ങാം 50MP ക്യാമറ, 45W ഫാസ്റ്റ് ചാർജിങ് Realm Narzo 70 ഫോണുകൾ, First Sale ഇതാ….
24,086 രൂപയ്ക്കാണ് ആമസോണിൽ 128GB ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 1200 രൂപ വരെ ബാങ്ക് ഓഫറും പർച്ചേസ് സമയത്ത് നേടാം. ചില ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 2000 രൂപ ഡിസ്കൌണ്ട് ലഭിക്കുന്നുണ്ട്. പർച്ചേസിന് താൽപ്പര്യമുള്ളവർക്ക് ആമസോൺ സൈറ്റ് സന്ദർശിക്കാം, ഇതിനുള്ള ലിങ്ക്.