ആൻഡ്രോയിഡ് ഫോണുകളിൽ ജനപ്രിയ ബ്രാൻഡാണ് Samsung. 2023ൽ നിരവധി പുതിയ ഫോണുകൾ കമ്പനി പുറത്തിറക്കി. ബജറ്റ് ലിസ്റ്റിലും പ്രീമിയം ഫോണുകളിലും പുതിയ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ 2 സ്മാർട്ഫോണുകൾ കൂടി എത്തിയിരിക്കുകയാണ്. Samsung Galaxy A25 5G, Galaxy A15 5G എന്നീ ഫോണുകളാണ് ലോഞ്ച് ചെയ്തത്. മിഡ് റേഞ്ച് ബജറ്റുകാർക്കായി ആകർഷക ഫീച്ചറുകളുള്ള ഫോണുകളാണിവ.
ഇവയിൽ 50MP ട്രിപ്പിൾ ക്യാമറ ഫീച്ചറുമായി വരുന്ന സാംസങ് ഗാലക്സി A25 5Gയെ പരിചയപ്പെടാം. ഫോണിന്റെ വിലയും പ്രധാന സ്പെസിഫിക്കേഷനുകളും ഇവിടെ വിവരിക്കുന്നു.
2 വേരിയന്റുകളിലാണ് ഗാലക്സി എ25 എത്തിയത്. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080×2340 പിക്സലാണ് റെസല്യൂഷൻ. 120Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണിത്. കൂടാതെ, 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും സ്ക്രീനിന് വരുന്നു. കണ്ണിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള ഫീച്ചറുകളും സാംസങ് ഫോണിലുണ്ട്. ഒക്ടാകോർ എക്സിനോസ് 1280 ആണ് ഫോണിന്റെ ചിപ്സെറ്റ്. ഇത് ഒരുപക്ഷേ ഹീറ്റിങ് പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 OSലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് പവറിൽ കരുത്ത് നൽകുന്നത് 5000 mAh ബാറ്ററിയാണ്. പവറ് നൽകുന്നതിനായി 25W ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. ഫോൺ ഡ്യുവൽ സിമ്മിനെ സപ്പോർട്ട് ചെയ്യുന്ന 5G സെറ്റാണ്.
ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എ25ലുള്ളത്. ഇതിൽ 50 മെഗാപിക്സലാണ് പ്രൈമറി സെൻസർ. സിംഗിൾ ടേക്ക്, റീമാസ്റ്റർ, ഒബ്‌ജക്റ്റ് ഇറേസർ എന്നീ ഫീച്ചറുകൾക്ക് ഇത് അനുയോജ്യമാണ്. ഫോണിന് 13 മെഗാപിക്സലിനറെ സെൽഫി ക്യാമറയും വരുന്നു.
നീല, മഞ്ഞ, നീല കറുപ്പ് നിറങ്ങളിലാണ് ഫോണുകൾ ലോഞ്ച് ചെയ്തത്. രണ്ട് വേരിയന്റുകളിലാണ് ഗാലക്സി എ25 എത്തിയത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 26,999 രൂപ വിലയാകും. 8GB+256GB സ്റ്റോറേജിന് 29,999 രൂപയുമാണ് വില വരുന്നത്. സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഫോൺ വാങ്ങാം.
READ MORE: 12,000 രൂപയുടെ ഡിസ്കൗണ്ടിൽ 200MP ക്യാമറ Redmi Note 12 Pro+ വാങ്ങാം
കമ്പനിയുടെ റീട്ടെയിൽ സ്റ്റോറുകളിലും ഗാലക്സി എ25 ലഭ്യമാണ്. ഫോണിന് ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്. എസ്ബിഐ കാർഡ് ഉടമകൾക്ക് 3,000 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുക. പുതുവർഷത്തിലെ ആദ്യ ദിനം മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.