സാംസങ്ങിന്റെ പുതിയ 5ജി ഫോൺ അതിശയിപ്പിക്കുന്ന വിലയിൽ പുറത്തിറക്കി
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി
സാംസങ്ങ് ഗാലക്സി A22 5ജി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു.സാംസങ്ങിന്റെ ഗാലക്സി A22 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സാംസങ്ങിന്റെ മറ്റൊരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് Samsung Galaxy A22 5G എന്ന സ്മാർട്ട് ഫോണുകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ വഴിയും കൂടാതെ സാംസങ്ങ് ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Samsung Galaxy A22 5G
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ FHD+ Infinity-V ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ MediaTek Dimensity 700 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 19999 രൂപയാണ് വില .കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 21999 രൂപയാണ് വില .സാംസങ്ങിന്റെ ഒഫീഷ്യൽ സൈറ്റ് വഴിയും വാങ്ങിക്കാവുന്നതാണ് .