സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ പുറത്തിറങ്ങുന്നു
Samsung Galaxy A22 5G കൂടാതെ Galaxy A12s എന്നി സ്മാർട്ട് ഫോണുകളാണ് എത്തുന്നത്
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ലീക്ക് ആയിരിക്കുന്നു
സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .Samsung Galaxy A22 5G കൂടാതെ Galaxy A12s എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സാംസങ്ങിന്റെ Galaxy A22 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് 19999 രൂപ മുതലാണ് എന്നാണ് .എന്നാൽ Samsung Galaxy A12s ഫോണുകൾ 4GB+64GB €180 മുതലും പ്രതീക്ഷിക്കാം .
SAMSUNG GALAXY A22 5G SPECIFICATIONS
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് MediaTek Dimensity 700 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .Android 11ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
മറ്റു ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .