Samsung Galaxy A15 4G Launch: 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയ ബാറ്ററിയുമായി Samsung GalaxyA15 4G

Samsung Galaxy A15 4G Launch: 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയ ബാറ്ററിയുമായി Samsung GalaxyA15 4G
HIGHLIGHTS

ഗാലക്‌സി A15 4G സ്മാർട്ട്‌ഫോൺ മോഡലിന് 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉണ്ടാകും

Galaxy A15 4G 4GB റാമുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

Galaxy A14 ന്റെ പാത പിന്തുടരാൻ A15 4G സ്മാർട്ട്‌ഫോൺ ഒരുങ്ങുന്നു

Samsung ഗാലക്‌സി എ15 4G സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. Galaxy A15 4G FCC സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു, FCC സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച്, ഗാലക്‌സി A15 4G സ്മാർട്ട്‌ഫോൺ മോഡലിന് 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട്‌ഫോൺ ഡ്യുവൽ സിം, മൈക്രോ എസ്ഡി കാർഡ്, എൻഎഫ്‌സി പിന്തുണ എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും ലിസ്റ്റിംഗ് വെളിപ്പെടുത്തി.

Samsung ഗാലക്‌സി A15 4G പ്രോസസ്സർ

Galaxy A15 4G സ്മാർട്ട്‌ഫോൺ മോഡൽ ഒക്ടാ-കോർ ഹീലിയോ G99 SoC-യും മാലി-G57 MC2 ജിപിയുവും പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, Galaxy A15 4G 4GB റാമുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ആദ്യം അവതരിപ്പിച്ച Galaxy A14 ന്റെ പാത പിന്തുടരാൻ A15 4G സ്മാർട്ട്‌ഫോൺ ഒരുങ്ങുന്നു.

25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയ ബാറ്ററിയുമായി Samsung GalaxyA15 4G
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയ ബാറ്ററിയുമായി Samsung GalaxyA15 4G

Samsung ഗാലക്‌സി A15 4G ഡിസ്പ്ലേ

ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ഗാലക്‌സി എ14 4G വേരിയേഷനുകളിൽ വരുന്നു. കൂടാതെ, രണ്ട് മോഡലുകളിലും സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു.

കൂടുതൽ വായിക്കൂ: Honor 100 Series Launch: Honor 100 Series ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങി Honor

സാംസങ് ഗാലക്‌സി A14 4G പ്രത്യേകതകൾ

Samsung ഗാലക്‌സി A14 4G ഈ വർഷം ആദ്യമാണ് വിപണിയിലെത്തിയത്.സാംസങ് ഗാലക്‌സി എ14 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും മൂന്ന് നിറങ്ങളിലുമാണ് ലഭ്യമാകുന്നത്. ഫോണിന്റെ 4GB റാമും 64GB സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയാണ് വില. 4GB റാമും 128GB സ്റ്റോറേജുള്ള സാംസങ് ഗാലക്‌സി എ14 സ്മാർട്ട്ഫോണിന് 14,999 രൂപയാണ് വില

Galaxy A14 4G ഒക്ടാ കോർ ഹീലിയോ G80 SoC-യിൽ പ്രവർത്തിക്കുന്നു, അതേസമയം 5G വേരിയന്റിന് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റാണ് നൽകുന്നത്. ക്യാമറ സവിശേഷതകളിൽ, 4G മോഡലിന് ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്, 50MP പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്നു. 13എംപി ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. കൂടാതെ, 15W വരെ ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്തിരിക്കുന്നത്.
അതേസമയം, ഗാലക്‌സി എ14 5ജിയിൽ 50എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവും 13എംപി ഫ്രണ്ട്ക്യമറയും ഉണ്ട്. 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo