ട്രിപ്പിൾ റിയർ ക്യാമറയുമായി സാംസങ് ഗാലക്സി എ14

Updated on 22-May-2023
HIGHLIGHTS

മീഡിയടെക് ഹീലിയോ ജി80 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്

5G വേരിയന്റിനേക്കാൾ 2000 രൂപ കുറവായിരിക്കും 4G ഫോണിന്

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും സാംസങ് ഗാലക്സി എ14 സ്‌മാർട്ട്‌ഫോണിലുണ്ട്

സാംസങ് ഗാലക്സി എ14 (Samsung Galaxy A14) 4G ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. 4G വേരിയന്റിന് മീഡിയടെക് ചിപ്പ്  ഉപയോഗിച്ചാണ് ഷിപ്പിംഗ് ചെയ്യുന്നതെന്നും 5G വേരിയന്റിനേക്കാൾ 2000 രൂപ കുറവായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. 
 
സാംസങ് ഗാലക്സി എ14 (Samsung Galaxy A14)  സ്മാർട്ട്ഫോണും സാംസങ് ഗാലക്സി എ14 5G ഫോണും തമ്മിൽ മാറിപ്പോകരുത്. സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ G80 ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. അതേ സമയം സാംസങ് ഗാലക്സി എ14 5G മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയും പായ്ക്ക് ചെയ്യുന്നു. ഒരു ഡിവൈസ് 4Gയും മറ്റൊരു ഡിവൈസ് 5G സ്മാർട്ട്ഫോണുമാണ്.

സാംസങ് ഗാലക്സി എ14 (Samsung Galaxy A14) വിലയും ലഭ്യതയും

Galaxy A14 4G-യുടെ 4+64GB മോഡലിന് 13,999 രൂപയും 4+128GB വേരിയന്റിന് 14,999രൂപയുമായിരിക്കും വില. ഫോൺ വിപണിയിലെത്തുന്ന സമയത്തു വില ഇനിയും കുറവായിരിക്കാം.

സാംസങ് ഗാലക്സി എ14 (Samsung Galaxy A14) ഡിസ്പ്ലേ

സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഓഫർ ചെയ്യുന്നത്. 2408 × 1080 പിക്‌സൽ സ്ക്രീൻ റെസല്യൂഷനാണ് ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നത്. 60 ഹെർട്സ് സക്രീൻ റിഫ്രഷ് റേറ്റും 480 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. 1080പി സ്‌ക്രീനിൽ സെൽഫി ക്യാമറയ്ക്കായി ഒരു വാട്ടർഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്. 

സാംസങ് ഗാലക്സി എ14 (Samsung Galaxy A14) പ്രോസസ്സർ

സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണിലെ മീഡിയടെക് ഹീലിയോ ജി80 ചിപ്പ്സെറ്റിനൊപ്പം മാലി ജി52 ജിപിയുവും പെയർ ചെയ്തിരിക്കുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജും ഡിവൈസിൽ ലഭ്യമാക്കിയിരിക്കുന്നു. സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ ഈ ഒരൊറ്റ വേരിയന്റ് മാത്രമാണ് ഓഫർ ചെയ്യുന്നത്. എന്നാൽ സ്റ്റോറേജ് സ്പേസ് കൂട്ടാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും Samsung Galaxy A14-ൽ ലഭ്യമാണ്. 

സാംസങ് ഗാലക്സി എ14 (Samsung Galaxy A14) ക്യാമറ

സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 5 എംപി അൾട്ര വൈഡ് ആംഗിൾ ക്യാമറയും 2 എംപി സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ക്യാമറയും സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. സാംസങ് ഗാലക്സി എ14 സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 10W വയേർഡ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എ14 (Samsung Galaxy A14) മറ്റു പ്രത്യേകതകൾ

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സാംസങ് ഗാലക്സി എ14 സ്‌മാർട്ട്‌ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് ആയിട്ടുള്ള വൺയുഐ 5.0-ൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം, വൈഫൈ, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ജിപിഎസ്, ഗ്ലോണാസ്, ബെയ്ഡ്യുവോ എന്നിവയെല്ലാം ഗാലക്സി എ14-ന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. സെഗ്മെന്റിൽ ടെക്നോ, ലാവ, റെഡ്മി തുടങ്ങിയ കമ്പനികളുടെ ബജറ്റ് സ്മാർട്ട്ഫോണുകളുമായിട്ടാകും സാംസങ് ഗാലക്സി എ14 സ്‌മാർട്ട്‌ഫോൺ ഏറ്റുമുട്ടുക.

Connect On :