Samsung Galaxy A05s എന്ന സ്മാർട്ട്ഫോണാണ് പുതിയതായി ഇന്ത്യൻ വിപണിയിൽ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ആകർഷകമായ ഫീച്ചറുകളുമായാണ് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.15,000 രൂപയിൽ താഴെയാണ് Samsung Galaxy A05s വില വരുന്നത്.
6.7-ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.അഡ്രിനോ 610 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്. 6GB LPDDR4X റാമിനൊപ്പം 6GB വെർച്വൽ റാമും 128GB UFS 2.2 സ്റ്റോറേജും ഇതോടൊപ്പം എത്തുന്നു. 1TB വരെ സ്‌റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ട്.
വൺയുഐ കോർ ഉള്ള ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം. രണ്ട് ഒഎസ് അപ്ഗ്രേഡും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും സാംസങ് ഉറപ്പുനൽകുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക്, 3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ സാംസങ് ഫോൺ എത്തുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറയിലെ പ്രധാനി. ഇതോടൊപ്പം 2MP ഡെപ്ത്, എഫ്/2.4 അപ്പേർച്ചർ ഉള്ള 2MP മാക്രോ ക്യാമറകൾ, എൽഇഡി ഫ്ലാഷ് എന്നിവയും ഉണ്ട്. f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും സാംസങ് നൽകിയിട്ടുണ്ട്. ഗാലക്സി എ05 എസിന്റെ മുൻഗാമിയിൽ വെറും 5MP ഫ്രണ്ട് ക്യാമറ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 13MP ആയി ഉയർന്നിരിക്കുന്നു. അതേപോലെ സ്റ്റോറേജ് കപ്പാസിറ്റിയും ഉയർന്നു. മുൻ മോഡലിലെ 4GB + 64GB-ൽ നിന്ന് എ05 എസിലേക്ക് എത്തുമ്പോൾ റാമും സ്റ്റോറേജും 6GB + 128GB ആയി ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ: Honor Play 8T Launch: 12,000 രൂപ റേഞ്ചിൽ 6,000mAh ബാറ്ററിയുമായി Honor Play 8T വിപണിയിലെത്തി
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എ05 എസ് പായ്ക്ക് ചെയ്യുന്നത്.
കറുപ്പ്, ഇളം പച്ച, ഇളം വയലറ്റ് നിറങ്ങളിൽ A05s എത്തുന്നു. 14,999 രൂപയാണ് ഈ ഫോണിന്റെ വില. സാംസങ് ഓൺലൈൻ സ്റ്റോറിലും അംഗീകൃത സ്റ്റോറുകളിലും ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ ഉപയോഗിച്ചാൽ 1000 രൂപ ഡിസ്കൗണ്ടിൽ 13,999 രൂപയ്ക്ക് കിട്ടും.