Samsung Galaxy A05s Launch: Samsungന്റെ പ്രീമിയം സ്മാർട്ഫോണിലെ അതേ ക്യാമറ ഈ ലോ- ബജറ്റ് Galaxy A05s ഫോണിലും
Samsung Galaxy A05s ഒക്ടോബർ 18 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
15,000 രൂപയിൽ താഴെയായിരിക്കും ഫോണിന് വില വരുന്നത്
6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്
Samsung ഒരു പുതിയ ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. Samsung Galaxy A05s എന്നാണ് ഫോണിന് പേര് നൽകിയിരിക്കുന്നത്. Samsung Galaxy A05s ഒക്ടോബർ 18 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഏകദേശം 15,000 രൂപയിൽ താഴെ വിലയിലാകും ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുക എന്നാണ് സൂചന. ഇവിടെ നിന്ന് വാങ്ങൂ
Samsung Galaxy A05s ഡിസ്പ്ലേ
6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഫ്രണ്ട് ക്യാമറ ടിയർഡ്രോപ്പ് നോച്ചിലാകും ഉണ്ടാകുക. ഫോണിന്റെ പുറകിൽ സാംസങ്ങിന്റെ “ഫ്ലോട്ടിംഗ്” ക്യാമറ സിസ്റ്റം കാണാം. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്സി എസ്23 സീരീസിലെ ക്യാമറ മൊഡ്യൂളിന് സമാനമാണ് ഇത്.
Samsung Galaxy A05s ക്യാമറ
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി A05sൽ ഉണ്ടാകുക. 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. 50MP മെയിൻ ക്യാമറയ്ക്കൊപ്പം 2MP ഡെപ്ത് സെൻസറും 2MP മാക്രോ ക്യാമറയും ഉണ്ടാകും. സെൽഫികൾക്കായി 13MP സെൻസർ ആണ് ഉണ്ടാകുക. റാം പ്ലസ് ഫീച്ചർ വഴി ഈ ഫോണന് 12GB റാം പിന്തുണ വരെ ഉറപ്പാക്കാൻ സാധിക്കും.
Samsung Galaxy A05s പ്രോസസ്സർ
സ്നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് സാംസങ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സാംസങ്ങിന്റെ സിഗ്നേച്ചർ ഗാലക്‌സി ഡിസൈനിൽ ഇളം പച്ച, ഇളം വയലറ്റ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങൾ എല്ലാം ഇപ്പോഴും അജ്ഞാതമാണ്.
കൂടുതൽ വായിക്കൂ: Redmi Note 12 5G Record Sale: വേഗത്തിൽ വിറ്റഴിഞ്ഞ ആൻഡ്രോയിഡ് ഫോൺ ഇനി റെഡ്മിയുടേത്…
ആമസോൺ, ഫ്ലിപ്പ്കാർട്ട് ഫെസ്റ്റിവൽ സെയിൽ നടക്കുന്നതിനാൽ ഇപ്പോൾ സാംസങ്ങിന്റെ നിരവധി 5G സ്മാർട്ട്ഫോണുകൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുണ്ട്. ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിൽ സാംസങ് ഫോണുകൾ സ്വന്തമാക്കാം. സാംസങ്ങിന്റെ ബജറ്റ് സ്മാർട്ട്ഫോണുകൾ മുതൽ പ്രീമീയം സ്മാർട്ട്ഫോണായ എസ്22 അൾട്ര, എസ്23 അൾട്ര വരെയുള്ള ഫോണുകൾക്ക് ഓഫറുണ്ട്.