സാംസങ്ങിന്റെ അടുത്ത ബഡ്ജറ്റ് ഫോൺ ആയ ഗാലക്സി A03s എത്തുന്നു
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ ഉടൻ
സാംസങ്ങ് ഗാലക്സി എ 03എസ് എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .സാംസങ്ങിന്റെ ഗാലക്സി A03s എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഒക്കെ തന്നെ ലീക്ക് ആയിരിക്കുന്നു .
റിപ്പോർട്ടുകൾ പ്രകാരം ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ MediaTek MT6765 (Helio P35) പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിലും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ വലിയ ബാറ്ററി ലൈഫ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 5000mah ബാറ്ററി ലൈഫിൽ എത്തുമെന്നാണ് കരുതുന്നത് .അതുപോലെ തന്നെ 15W ചാർജിംഗും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ എന്ന് വിപണിയിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ ഇതുവരെ ലഭിച്ചട്ടില്ല .