സാംസങിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു ?

Updated on 15-Feb-2019
HIGHLIGHTS

പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസം എത്തുന്നു എന്ന് റിപ്പോർട്ടുകൾ

സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഇതിനു മുന്നോടിയായി പുതിയ ടീസറുകളും പുറത്തുവിട്ടു .സാംസങ്ങിന്റെ ഗാലക്സി S10 സ്മാർട്ട് ഫോണുകൾക്ക് ഒപ്പമായിരിക്കും ഈ സ്മാർട്ട് ഫോണുകൾ എത്തുക .സാംസങ്ങ് ഗാലക്സിയുടെ 10 വാർഷികത്തിലാണ് ഈ പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നത് .ഈ ഫോൾഡബിൾ ഫോണുകൾക്ക് 7.3 കൂടാതെ 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയായിരിക്കും എന്നാണ് സൂചനകൾ .എന്നാൽ ഈ മാസം തന്നെയാണ് ഹുവാവെയുടെ ഫോൾഡബിൾ ഫോണുകളും പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .

ഹുവാവെയുടെ 5ജി ഫോൾഡബിൾ ഫോണുകൾ

ഈ വർഷം ഉപഭോതാക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് 5ജി സ്മാർട്ട് ഫോണുകൾക്ക് വേണ്ടിയാണു .എന്നാൽ ഇപ്പോൾ ഇതാ ഹുവാവെയുടെ ശ്രേണിയിൽ നിന്നും 5ജി സ്മാർട്ട് ഫോണുകൾ ഫെബ്രുവരിയിൽ തന്നെ ലോകവിപണിയിൽ എത്തുന്നു .ഹുവാവെയുടെ ഫോൾഡബിൾ 5ജി സ്മാർട്ട് ഫോണുകളാണ് ഈ മാസം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കുന്ന വിവരം ട്വിറ്റർ അകൗണ്ടിൽ കൂടിത്തന്നെ ഹുവാവെ അറിയിച്ചിരിക്കുന്നത് .

ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 28 വരെയാണ് മൊബൈൽ വേൾഡ് കോൺഗ്രസ് ബാഴ്സിലോണയിൽ നടക്കുന്നത് .ഇപ്പോൾ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 7.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം .

 

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :