സാംസങ്ങിന്റെ കാത്തിരുന്ന ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S24 ലോഞ്ച് ചെയ്തു. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലാണ് S24 സീരീസ് എത്തിയത്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
വിലയിലും പെർഫോമൻസിലും വ്യത്യസ്തമായ വേർഷനുകളാണിവ. ഈ 3 മൂന്ന് മോഡലുകളിലെ ഏറ്റവും ഉയർന്ന വേരിയന്റ് അൾട്രാ തന്നെയാണ്. ഇതിൽ സാംസങ് കൊണ്ടുവന്നിരിക്കുന്നത് പുതുപുത്തൻ പ്രോസസറാണ്. ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഫോണാണിത്. പുതുതായി ലോഞ്ച് ചെയ്ത ഫോണിന്റെ വിശേഷങ്ങൾ അറിയാം.
ജനുവരി 17ന് രാത്രിയാണ് Samsung Galaxy S24 ലോഞ്ച് ചെയ്തത്. ഈ ഫോണുകൾ മറ്റെല്ലാ ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാളും ഏഴ് പടി മുന്നിലാണ്. 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളാണ് ഗാലക്സി എസ്24 നൽകുന്നത്. 7 തലമുറയിലെ Android OS അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കും.
എല്ലാ വർഷവും പുതിയ ആൻഡ്രോയിഡ് വേർഷൻ വരുന്നുവെന്ന് കരുതുക. എങ്കിൽ 2031 വരെ പുതിയ ആൻഡ്രോയിഡ് പതിപ്പുകളെ എസ്24 പിന്തുണയ്ക്കും. ഇങ്ങനെയൊരു ഫീച്ചർ വൺപ്ലസ്, ഐക്യൂ ഫോണുകൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
കൂടാതെ ഈ ഫോണുകളിൽ AI- പവർ ഫീച്ചറുകൾ ഉണ്ടാകുമെന്നും സാംസങ് അറിയിച്ചു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം കോളുകളിൽ ലൈവ് ട്രാൻസ്ലേഷന് ഇത് സഹായകമാകും.
സാംസങ് ഗാലക്‌സി S24: 6.2 ഇഞ്ച് ഫുൾ-HD+ ഡൈനാമിക് AMOLED സ്‌ക്രീനാണ് ഇതിനുള്ളത്. 120Hz വരെ റീഫ്രെഷ് റേറ്റ് വരുന്നു. ഫോണിനെ പവർഫുൾ ആക്കാൻ 4,000mAh ബാറ്ററിയുണ്ട്. ഇതിൽ സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയാണ് ബേസിക് മോഡലിലുള്ളത്. 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസറും ഫോണിൽ വരുന്നു. സാംസങ് ഗാലക്സി S24ൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ട്. 25W ഫാസ്റ്റ് ചാർജിനെ പിന്തുണയ്ക്കുന്നതാണ് സ്റ്റാൻഡേർഡ് മോഡൽ.
സാംസങ് ഗാലക്‌സി S24+: 6.7 ഇഞ്ച് ഡൈനാമിക് AMOLED ഡിസ്‌പ്ലേയാണ് ഇതിന് വരുന്നത്. 1Hz മുതൽ 120Hz വരെയുള്ള റീഫ്രെഷ് റേറ്റ് ഇതിന് വരുന്നു. 1440 x 3120 പിക്‌സൽ റെസല്യൂഷനാണ് സ്ക്രീനാണ് എസ്24 പ്ലസ്സിലുള്ളത്. എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഫോണിന്റെ പ്രോസസർ. 4,900mAh ബാറ്ററി യൂണിറ്റാണ് ഫോണിലുള്ളത്. 512GB വരെ ഫോണിന് സ്റ്റോറേജ് ഓപ്ഷനുണ്ട്. 45W വയർഡ് ചാർജിങ്ങിനെയാണ് S24+ സപ്പോർട്ട് ചെയ്യുന്നത്.
സാംസങ് ഗാലക്‌സി S24 അൾട്രാ: 6.8 ഇഞ്ച് QHD+ ഡൈനാമിക് AMOLED ഡിസ്പ്ലേയാണ് അൾട്രായിലുണ്ട്. അൾട്രാ മോഡലിൽ മാത്രമാണ് പുതുപുത്തൻ പ്രോസസറുള്ളത്. ക്വാൽകോമിന്റെ Snapdragon 8 Gen 3 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 12GB റാമും 1TB വരെ സ്റ്റോറേജ് ഓപ്‌ഷനുകളും ഫോണിലുണ്ട്. 5,000 ആണ് എംഎഎച്ച് ബാറ്ററി. പ്ലസ് മോഡൽ പോലെ 45W വയർഡ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.
ഗാലക്സി എസ്24 അൾട്രായുടെ മെയിൻ ക്യാമറ 200 മെഗാപിക്‌സലാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്.12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും പിൻ ക്യാമറ യൂണിറ്റിലുണ്ട്. 5x ഒപ്റ്റിക്കൽ സൂമുള്ള 50MPയുടെ ടെലിഫോട്ടോ ക്യാമറയും ഇതിൽ വരുന്നു. കൂടാതെ, 3x ഒപ്റ്റിക്കൽ സൂമുള്ള 10MPയുടെ ടെലിഫോട്ടോ സെൻസറും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ആദ്യം ഗാലക്സി എസ്24-ന്റെ അടിസ്ഥാന മോഡലിന്റെ വില നോക്കാം. ഏകദേശം $799 ആണ് ഇതിന് വില വരുന്നത്. ഇന്ത്യൻ മൂല്യത്തിൽ 66,455 രൂപ ഏകദേശമാകും. അതേസമയം ഗാലക്സി S24+ മോഡലിന് 999 ഡോളറാണ് വില. ഇന്ത്യൻ വിലയിൽ ഏകദേശം 83,090 രൂപയാകും. ഇനി Ultra-യുടെ വില പരിശോധിക്കുകയാണെങ്കിൽ അത് ഒരു ലക്ഷത്തിനും മുകളിലാകും.
READ MORE: Amazon Sale 2024: 25,000 രൂപയ്ക്ക് താഴെ മിഡ്- റേഞ്ച് 5G ഫോണുകൾ, Amazon ഓഫറിൽ വാങ്ങാം…
1,299 ഡോളറാണ് എസ്24 അൾട്രാ മോഡലുകളുടെ വില. അതായത്, ഏകദേശം 1,08,040 രൂപയായിരിക്കും ചിലവാകുക. കമ്പനി ക്യത്യമായ വില വെളിപ്പെടുത്തിയിട്ടില്ല. വരും മണിക്കൂറുകളിൽ അത് വ്യക്തമാകും.