Samsungന്റെ വൺയുഐ 5.0 ഇതാ വരുന്നു! പ്രത്യേകതകൾ അറിയാം

Samsungന്റെ വൺയുഐ 5.0 ഇതാ വരുന്നു! പ്രത്യേകതകൾ അറിയാം
HIGHLIGHTS

സാംസങ്ങിന്റെ യൂസർ ഇന്റർഫേസായ വൺയുഐ 5.0 മലേഷ്യയിൽ പുറത്തിറങ്ങി

മറ്റ് രാജ്യങ്ങളിലും ഉടനെത്തുമെന്ന് സൂചന

108 എംപിയുടേതാണ് സ്മാർട്ട്ഫോണിന്റെ മെയിൻ ക്യാമറ

ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ സാംസങ് ഗാലക്സി എ73 (Galaxy A73) ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഗാലക്സി ഫോണിൽ ഇപ്പോഴിതാ യൂസർ ഇന്റർഫേസായ വൺയുഐ 5.0 (OneUI 5.0) ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുതിയതായി വരുന്നത്. വൺയുഐ 5.0 (OneUI 5.0) യുഐ ഫീച്ചറിനുള്ള OTA അപ്ഡേറ്റ് സാംസങ് ഗാലക്സി എ73യുടെ മലേഷ്യയിലെ ഗുണഭോക്താക്കൾക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഇത് ലഭ്യമാകുമെന്നും സൂചനകളുണ്ട്.  സാംസങ് ഗാലക്സി എ73യുടെ 5G ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. 

ഒട്ടനവധി പുതിയ മാറ്റങ്ങൾ സാംസങ് ഗാലക്സി ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷനിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഗാലക്സി എസ് 22,  സെഡ് ഫോള്‍ഡ്, സെഡ് ഫ്‌ളിപ്, എ52, എസ്20, നോട്ട് 20 തുടങ്ങിയ സീരീസുകള്‍ക്കും  വൺയുഐ 5.0 (OneUI 5.0 ) ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  ഈ ആൻഡ്രോയിഡ് 13 അധിഷ്‌ഠിത ഇന്റർഫേസിൽ ലോക്ക് സ്‌ക്രീൻ കസ്റ്റമൈസേഷനുകളും വിഡ്ജെറ്റുകളും മോഡുകളുമെല്ലാം പുതിയ അപ്ഡേഷനോടെയായിരിക്കും ലഭിക്കുന്നത്. പുതിയ യൂസർ ഇന്റർഫേസിനെ കുറിച്ച് കൂടുതലറിയാം.

സാംസങ് ഗാലക്സി എ73 5G: സവിശേഷതകൾ

സ്മാർട്ട്ഫോണിലെ പുതിയ ഇന്റർഫേസ് പ്രവർത്തിപ്പിക്കുന്നതിനായി പവർഫുൾ ആയ ഹാർഡ്‌വെയർ ലഭിക്കുന്നതാണ്. ഗാലക്‌സി എ73 5ജിയിൽ 6.7 ഇഞ്ച് FHD+ 120Hz sAMOLED+ പാനലും, ഇൻഫിനിറ്റി-ഒ കട്ടൗട്ടുമുണ്ട്. അതുപോലെ 32എംപി സെൽഫി ക്യാമറയാണ് ഇതിനുള്ളത്. 108 എംപിയുടേതാണ് സ്മാർട്ട്ഫോണിന്റെ മെയിൻ ക്യാമറ. 12 എംപി അൾട്രാവൈഡ്, 5 എംപി ഡെപ്ത് ഷൂട്ടർ, 5 എംപി മാക്രോ മൊഡ്യൂൾ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഫോൺ പുറത്തിറക്കുന്നത്.

മാത്രമല്ല, സ്‌നാപ്ഡ്രാഗൺ 778G 5G, 5000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. അതുപോലെ,  8GB RAM+ 256GB സ്റ്റോറേജാണ് സാംസങ് ഗാലക്സി എ73യുടെ പുതിയ പതിപ്പിനുള്ളത്. 25Wന്റെ ഫാസ്റ്റ് ചാർജിങ്ങാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5G, USB-C 2.0, 1TB വരെയുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുകളും, വൈഫൈ 6, ബ്ലൂടൂത്ത് 5.0 എന്നിവയും ഇതിലുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo