Samsung Christmas Sale: നിങ്ങൾ പുതിയതായി വാങ്ങാൻ പദ്ധതിയിടുന്നത് Samsung Phones ആണോ? എങ്കിൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകൾ ഞങ്ങൾ പറഞ്ഞു തരാം. അതും സാംസങ്ങിന്റെ പ്രീമിയം ഡിവൈസുകൾക്ക് ഗംഭീര കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.
Samsung Galaxy S24 Ultra മുതൽ എല്ലാ സ്മാർട്ട്‌ഫോണുകളും നിങ്ങൾക്ക് വമ്പിച്ച ആദായത്തിൽ കിട്ടും. സാംസങ് സ്മാർട് വാച്ചുകൾക്കും ഇതേ ഓഫർ ലഭ്യമാണ്. എങ്കിലും ഇവിടെ വിവരിക്കുന്നത് സാംസങ് പ്രീമിയം ഫോണുകളുടെ ഓഫറാണ്. എസ് സീരീസ്, ഗാലക്‌സി Z സീരീസ് ഫോണുകൾക്ക് ഓഫർ ഉണ്ടായിരിക്കും.
സാംസങ്ങിന്റെ ഫ്ലിപ് ഫോണുകളും ഫോൾഡ് ഫോണുകളും വമ്പിച്ച കിഴിവിൽ വാങ്ങാം. Galaxy S24 Ultra, S24 Ultra എന്നിവയെല്ലാം കിഴിവിൽ വാങ്ങാമെന്നതാണ് Xmas Special Sale വഴിയുള്ള നേട്ടം. ഫാൻ എഡിഷനായ S23 FE, ഫ്ലാഗ്ഷിപ്പിനൊപ്പം വന്ന ബേസിക് മോഡലുകൾ തുടങ്ങിയവയ്ക്കും പ്രത്യേക ഓഫറുകളുണ്ട്.
ലഭിക്കുന്ന വിവരം അനുസരിച്ച് ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിൽ ഫോണുകൾക്ക് സാംസങ് വമ്പിച്ച കിഴിവ് നൽകുമെന്നാണ്. വരാനിരിക്കുന്ന ക്രിസ്മസ് സെയിലിൽ കാത്തിരിക്കുന്ന വിലയും ഓഫറും എങ്ങനെയാണെന്ന് നോക്കാം.
സാംസങ് ഹോളിഡേ സെയിലിലൂടെ Galaxy S23 FE വിലക്കുറവിൽ വാങ്ങാം. ഈ സ്മാർട്ഫോണുകൾ 29,999 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. S23 സ്മാർട്ഫോൺ 28,99 രൂപയ്ക്ക് ലഭ്യമായേക്കും. അതുപോലെ ഗാലക്‌സി എസ്23 അൾട്രാ 72,999 രൂപയ്ക്ക് വിൽക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ഈ വർഷത്തെ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണാണ് ഗാലക്‌സി S24 അൾട്രാ. ഈ സീരീസിലുള്ള ബേസിക് മോഡലിനും ഫാൻ എഡിഷനുമെല്ലാം കിഴിവുണ്ട്.
S24 എന്ന ബേസിക് മോഡൽ വിൽപ്പന സമയത്ത് 62,999 രൂപയ്ക്ക് ലഭിച്ചേക്കും. ഗാലക്‌സി S24 പ്ലസ് 64,999 രൂപയ്ക്കും കിട്ടുമെന്നാണ് സൂചന. അതുപോലെ ഗാലക്‌സി S24 അൾട്രാ 1,09,999 രൂപയ്ക്കും വിൽക്കുന്നു.
ഇതേ സീരീസിലെ ഫാൻ എഡിഷനായ S24 FE-യുടെ 256GB 60,999 രൂപയ്ക്കും ലഭിക്കും. ഇനി ഫ്ലാഗ്ഷിപ്പിലേക്ക് വന്നാൽ S24 അൾട്രാ 8,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും 12,000 രൂപയുടെ അധിക അപ്‌ഗ്രേഡ് ബോണസോടെയുമാണ് വിൽക്കുക.
Also Read: 200MP Camera Phones: Best ഫോട്ടോഗ്രാഫി! Redmi, Samsung, Realme ബ്രാൻഡുകളിൽ നിന്നും…
സാംസങ്ങിന്റെ മടക്കാവുന്ന ഫോണുകളും വിലക്കിഴിവിൽ ലഭിക്കും. ഗാലക്സി Z Fold6 കുറച്ച് മാസങ്ങൾക്ക് മുമ്പ് വന്ന ഫോൾഡ് ഫോണാണ്. ഈ ഫോൺ 1,44,999 രൂപയ്ക്ക് ഓഫറിൽ നേടാം. 89,999 രൂപയ്ക്ക് നിങ്ങൾക്ക് . Galaxy Z Flip6-ഉം ലഭിക്കും. ഇവ 24 മാസത്തെ നോ കോസ്റ്റ് EMI ഓഫറിലാണ് ലഭിക്കുന്നത്.
ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുകളിലാണ് സാംസങ് ക്രിസ്തുമസ് സെയിലിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.