സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 Android 7.0 വരുന്നു
രണ്ടും കൽപ്പിച്ചു സാംസങ്ങ് ഗാലക്സി നോട്ട് 7
സാംസങ്ങിന്റെ നോട്ട് 7 വിപണിയിൽ എത്തുന്ന കാര്യം നമ്മൾ അറിഞ്ഞു കഴിഞു .പക്ഷെ ഇപ്പോൾ ഇതാ ഒടുവിൽ കിട്ടിയ വാർത്ത സാംസങ്ങിന്റെ ഗാലെക്സി നോട്ട്7 ൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ആൻഡ്രോയിഡ് 7.0 അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും .പക്ഷെ ഇപ്പോൾ അല്ല 2 മാസത്തിനു ശേഷം ആണ് ഇതിന്റെ പുതിയ അപ്ഡേഷൻ വരുന്നത് .
ഏതായാലും സാംസങ്ങ് രണ്ടും കൽപ്പിച്ചാണ് .വിപണി വാഴയതുപോലെ കൈയ്യിലൊതുക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ് .ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .
1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് ഉള്ളത് .Android OS, v6.0.1 (Marshmallow) ഓഎസിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ പ്രോസസറിനെ കുറിച്ച് പറയുകയാണെങ്കിൽ Qualcomm Snapdragon 820 ലാണ് പ്രവർത്തിക്കുന്നത് .
ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ ഇന്റെർണൽ മെമ്മറിയും ,അതിന്റെ മികച്ച റാംമ്മുമ്മാണ്.64 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ,4 ജിബിയുടെ റാംമുമാണ് ഇതിനുള്ളത് .അതുകൊണ്ടുതന്നെ മികച്ച പെർഫോമൻസ് തന്നെയാണ് ഇത് കാഴ്ചവെക്കുക .