Samsung Live Translate Call: കോളുകൾക്കിടയിൽ ലൈവായി ട്രാൻസ്ലേഷൻ, ഭാഷ അറിയില്ലേലും സുഖമായി സംസാരിക്കാം, Samsung AI ഫീച്ചർ!

Samsung Live Translate Call: കോളുകൾക്കിടയിൽ ലൈവായി ട്രാൻസ്ലേഷൻ, ഭാഷ അറിയില്ലേലും സുഖമായി സംസാരിക്കാം, Samsung AI ഫീച്ചർ!
HIGHLIGHTS

Galaxy AI എന്ന എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് Samsung

അ‌ടുത്തവർഷം തുടക്കത്തിൽ തന്നെ ഈ ഫീച്ചർ ലഭ്യമാക്കും എന്നാണ് സാംസങ് പറഞ്ഞിരിക്കുന്നത്

സാംസങ് നടത്തിയ പരീക്ഷണങ്ങളുടെ മികച്ച ഉത്തരമാണ് ഗാലക്സി എഐ

Samsung ഇപ്പോൾ സ്മാർട്ട്ഫോണുകളിലെ ടെക്നോളജിയുടെ അ‌ടുത്ത ഘട്ടത്തിലേക്ക് എത്തിനിൽക്കുന്നു, Galaxy AI എന്ന എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് Samsung. എഐ അ‌ടിസ്ഥാനമാക്കി തങ്ങളുടെ മേഖലയിൽ മുന്നേറാൻ എല്ലാ ടെക്നോളജി കമ്പനികളും ശ്രമിക്കുന്നുണ്ട്. സാംസങ് നടത്തിയ പരീക്ഷണങ്ങളുടെ മികച്ച ഉത്തരമാണ് ഗാലക്സി എഐ.

ഭാഷ അ‌റിയാത്തവരോട് ഒരു കാര്യം പറഞ്ഞു മനസിലാക്കാൻ എത്രത്തോളം പാടുപെടേണ്ടിവരുമെന്ന് പറയേണ്ട കാര്യമില്ല. അ‌റിയാത്ത ഭാഷയെ നേരിടേണ്ടിവരുമ്പോഴും ​കൈകാര്യം ചെയ്യേണ്ടിവരുമ്പോഴുമുള്ള ബുദ്ധിമുട്ട് സൂചിപ്പിച്ചതാണ്.

Samsung Galaxy AI

ഇന്ന് ഇന്റർനെറ്റ് കൂടെ ഉണ്ടെങ്കിൽ എത് നാട്ടിലും പോകാനും ആശയവിനിമയം നടത്താനും ഭാഷ ഒരു പാടുമില്ല. ട്രാൻസിലേഷന് സഹായിക്കുന്ന ആപ്പുകളും വെബ്​സൈറ്റുകളും മറ്റ് സംവിധാനങ്ങളുമൊക്കെ നിരവധിയാണ്. എഐയുടെ വരവോടെ ഈ ട്രാൻസിലേഷൻ വളർച്ചയുടെ പടവുകൾ കയറുന്നു.

Samsung AI Live Translate Call

സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ മികച്ചതാക്കാൻ എഐ എങ്ങനെ ഉപയോഗിക്കാം എന്ന ആശയത്തിൽ നിന്നാണ് സാംസങിന്റെ ഗാലക്സി എഐ ഫീച്ചർ രൂപംകൊണ്ടത്. ഏറെ പ്രതീക്ഷ നൽകുന്ന മറ്റു ചില ഫീച്ചറുകൾ പുറത്തുവന്നിട്ടുമുണ്ട്. അതിൽ ഒന്നാണ് സാംസങ് അ‌വതരിപ്പിക്കാൻ പോകുന്ന എഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ (AI Live Translate Call). അ‌ധികം ​വൈകാതെ ഈ എഐ ഫീച്ചർ സാംസങ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കൂ: BSNL Cheapest Plan: 30 ദിവസം വാലിഡിറ്റി, 50 രൂപയ്ക്ക് താഴെ BSNL-ൽ റീചാർജ് ചെയ്യാം…

Samsung Native Phone App

എഐ ഫീച്ചർ ഫോൺ കോളുകൾക്കിടയിൽ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവർത്തനങ്ങൾ നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ ഡാറ്റയെയും സ്വകാര്യതയെയും ബാധിക്കാത്ത വിധത്തിൽ സാംസങ്ങിന്റെ നേറ്റീവ് ഫോൺ ആപ്പുമായി സംയോജിപ്പിച്ചുകൊണ്ടാകും ഈ എഐ ഫീച്ചർ അ‌വതരിപ്പിക്കുക.

സാംസങ് ഗാലക്സി എസ്24

അ‌ടുത്തവർഷം തുടക്കത്തിൽ തന്നെ ഈ ഫീച്ചർ ലഭ്യമാക്കും എന്നാണ് സാംസങ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഏത് ഗാലക്സി ഫോണിലാണ് ഈ ഫീച്ചർ ആദ്യം അ‌വതരിപ്പിക്കുകയെന്ന് സാംസങ് വ്യക്തമാക്കിയിട്ടില്ല. പക്ഷേ, വരാനിരിക്കുന്ന സാംസങ്ങിന്റെ അ‌ഭിമാന സ്മാർട്ട്ഫോൺ ലോഞ്ചായ ഗാലക്സി എസ്24 സീരീസിനൊപ്പമാകും ഗാലക്സി എഐ പുറത്തിറങ്ങുക എന്ന് ​റിപ്പോർട്ടുണ്ട്

അ‌റിയാത്ത ഭാഷയെ വിവർത്തനം ചെയ്യുന്ന എഐ ഫീച്ചറുമായി Samsung
അ‌റിയാത്ത ഭാഷയെ വിവർത്തനം ചെയ്യുന്ന എഐ ഫീച്ചറുമായി Samsung

സാംസങ് എസ്24 സീരീസ്


.ജനുവരി ആദ്യം എസ്24 സീരീസ് അ‌വതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ട്. ഗാലക്സി എഐ എത്തുമെന്ന് സാംസങ് പറഞ്ഞ സമയവും ഏതാണ്ട് ഇതുതന്നെയാണ്. അ‌തിനാൽ എസ്24 സീരീസിനൊപ്പമാകും ഗാലക്സി എഐ ഫീച്ചർ അവതരിപ്പിക്കുക എന്ന് കരുതാം.

ഗൂഗിളിന്റെ പുതിയ പിക്സൽ 8 സീരീസ് മികച്ച ഫോട്ടോ എഡിറ്റിംഗ് എക്സ്പീരിയൻസിനായി എഐ ടൂളുകളുമായിട്ടാണ് എത്തുന്നത്. ആപ്പിളും എഐയിൽ ഒട്ടേറെ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അ‌തിനാൽത്തന്നെ ആപ്പിളിനോടും ഗൂഗിളിനോടും മത്സരിക്കുന്ന സാംസങ് എഐയിൽ കരുത്തുകാട്ടണമെന്ന് ആഗ്രഹിക്കുന്നു

Nisana Nazeer
Digit.in
Logo
Digit.in
Logo