digit zero1 awards

Samsung Galaxy A14: 5G ഫോൺ പുറത്തിറങ്ങി

Samsung Galaxy A14: 5G ഫോൺ പുറത്തിറങ്ങി
HIGHLIGHTS

സിൽവർ, മെറൂൺ, ബ്ലാക്ക്, ഗ്രീൻ നിറങ്ങളിലാണ് ഗ്യാലക്‌സി എ14 5G എത്തുന്നത്

മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ

16,500 രൂപയാണ് ഗ്യാലക്‌സി എ14 5Gയുടെ വില

സാംസങ് (Samsung) തങ്ങളുടെ ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. സാംസങ് ഗ്യാലക്സി എ14 5ജി ( Samsung Galaxy A14 5G) എന്ന പേരിട്ടിരിക്കുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കും ഇത്. നിരവധി വെരിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, സാംസങ് (Samsung) ഇന്ത്യ സൈറ്റിൽ ഒരു പേജും തുടങ്ങിയിട്ടുണ്ട്‌. ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോൾ വെബ്‌സൈറ്റിൽ നിരവധി ഫീച്ചറുകളോടെ ഫോൺ അവതരിപ്പിച്ചു.

കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ 2023 (സിഇഎസ്) ന് മുന്നോടിയായി സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് Samsung Galaxy A14 5G അവതരിപ്പിച്ചു. പുതിയ ഫോൺ യുഎസിലാണ് അവതരിപ്പിച്ചത്. 2023 ൽ ലോഞ്ച് ചെയ്യുന്ന സാംസങ്ങിന്റെ ആദ്യത്തെ സ്മാർട് ഫോണാണിത്. മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ. ഗ്യാലക്സി എഎ14 5ജി തന്നെ ഇന്ത്യയിൽ എന്ന് എത്തുമെന്ന് അറിയില്ല.

ഗ്യാലക്സി എഎ14 5ജി യുടെ സ്‌പെസിഫിക്കേഷനുകൾ

64 ജിബി സ്റ്റോറേജ് പതിപ്പിന് 16,500 രൂപയാണ് വില. സിൽവർ, മെറൂൺ, ബ്ലാക്ക്, ഗ്രീൻ നിറങ്ങളിലാണ് ഗ്യാലക്‌സി എ14 5ജി (Galaxy A14 5G) എത്തുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0 ലാണ് ഗ്യാലക്‌സി എ14 5ജി(Galaxy A14 5G) പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് (1,080×2,408 പിക്സൽ) പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിന്റെ സവിശേഷത.

4ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ. 50 മെഗാപിക്സൽ പ്രധാന സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. ഡിസ്പ്ലേയിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. 64 ജിബി ആണ് ഇൻബിൽറ്റ് സ്റ്റോറേജ്. 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.

വൈ-ഫൈ 802.11 എ/ബി/ജി/എൻ/എസി, ബ്ലൂടൂത്ത് 5.2, ജിപിഎസ് എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ബാരോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് ആൻഡ് പ്രോക്സിമിറ്റി സെൻസർ എന്നിവയും ഫോണിലുണ്ട്. ഹാൻഡ്‌സെറ്റിൽ 3.5 സ്‌പൈസ് എംഎം ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു. 15W ചാർജിങ് ശേഷിയുള്ള 5,000 mAH ആണ് ബാറ്ററി.

Nisana Nazeer
Digit.in
Logo
Digit.in
Logo