സ്മാർട്ട് ഫോൺ രംഗത്തേക്ക് ചുവടുറപ്പിച്ചു സല്ലു

Updated on 10-Mar-2017
HIGHLIGHTS

7000 രൂപമുതൽ 20000 രൂപവരെയുള്ള സ്മാർട്ട് ഫോണുകൾ

ബോളിവുഡിന്റെ സൂപ്പർ തരാം സൽമാൻ ഖാൻ ഇനി സ്മാർട്ട് ഫോൺ രംഗത്തേക്ക് ചുവടുറപ്പിക്കുന്നു .കഴിഞ്ഞ ദിവസ്സം നടന്ന വാർത്ത സമ്മേളനത്തിൽ ആണ് സൽമാൻ ഖാൻ ഈ കാര്യം വെളുപ്പെടുത്തിയത് .

Being Human എന്ന പേരിൽ സൽമാൻ ഖാൻ തുടങ്ങിയ ബ്രാൻഡ് ഇതിനോടകംതന്നെ ജനപ്രീതി നേടിയിരുന്നു .അതുകൊണ്ടുതന്നെ ബോളിവുഡിന്റെ സൂപ്പർ താരത്തിന്റെ ഈ പുതിയ സംരംഭവും ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ഒന്നുതന്നെയാണ് .

മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ ആണ് പുറത്തിറക്കുന്നത് .ഏകദേശം 7000 രൂപമുതൽ തുടങ്ങി 20000 രൂപവരെ എത്തുന്ന സ്മാർട്ട് ഫോണുകൾ ആദ്യം വിപണിയിൽ എത്തിക്കാനാണ് ശ്രമം .BeingSmart എന്ന പേരിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :