20 എംപി ക്യാമറയിൽ 6 ജിബിയുടെ റാംമ്മിൽ ഷവോമി റെഡ്മി 5 പ്രൊ ഇന്ന് ഉച്ചയ്ക്ക് 12 ,വില 13999 മുതൽ

Updated on 16-Mar-2018
HIGHLIGHTS

ഷവോമിയുടെ പുതിയ രണ്ടു മോഡലുകൾ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ

 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5 കൂടാതെ നോട്ട് 5 പ്രൊ  ഇന്ന്  ഉച്ചയ്ക്ക് 12 മണിമുതൽ ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നത് .

 

റെഡ്‌മിയുടെ പുതിയ നോട്ട് 5 കൂടാതെ നോട്ട് 5 പ്രൊ 

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും  മോഡലുകൾ വിപണിയിൽ എത്തുന്നത് 
2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

octa-core Qualcomm Snapdragon 636  കൂടാതെ സ്നാപ്പ്ഡ്രാഗൺ 625  പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .12 + 5  കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ  5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ് നോട്ട് 5 ആരംഭിക്കുന്നത് .എന്നാൽ നോട്ട് 5 പ്രൊ ആരംഭിക്കുന്നത് 13999 രൂപമുതൽ ആണ് .6 ജിബിയുടെ മോഡൽ 16999 രൂപയും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :