24എംപി ക്യാമറയിൽ ഹുവാവെ നോവ 3i ,ഇന്ന് 12 മണിയ്ക്ക് സെയിൽ

24എംപി ക്യാമറയിൽ ഹുവാവെ നോവ 3i ,ഇന്ന് 12 മണിയ്ക്ക് സെയിൽ
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ

 

ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകളിൽ ഒന്നാണ് ഹുവാവെ നോവ 3 ഐ  കൂടാതെ ഹുവാവെ നോവ 3.ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡ്യൂവൽ മുൻ പിൻ ക്യാമറകൾ തന്നെയാണ് .ആഗസ്റ്റ് 7 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .

ഹുവാവെ നോവ 3 ഐ 

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് . Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4GB RAM/128GB കൂടാതെ  6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 20990 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം .

ഹുവാവെ നോവ 3 

6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 3ഡി ഫേസ് ഡിറ്റക്ഷനോടെയാണ് ഇത് പുറത്തിറങ്ങുന്നത് . Kirin 970 പ്രോസസറിലാണ് ഇത്  പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.1 Oreo ലാണ് ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നത് ഏറ്റവും എടുത്തു പറയേണ്ട കാര്യമാണ് .

16MP+24 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 2,999 ആണ് വില .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 30,500 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo