Infinix Note 40 Pro 5G ഏപ്രിൽ 12ന് ഇന്ത്യയിലെത്തും. എന്നാൽ ലോഞ്ചിന് മുന്നേ ഫോണിനൊപ്പം ലഭിക്കുന്ന കിടിലൻ ഓഫറും കമ്പവി വെളിപ്പെടുത്തി. ഇൻഫിനിക്‌സ് വാങ്ങുന്നവർക്ക് ഒരു പ്രീ-ഗിഫ്റ്റ് കൂടി ലഭിക്കുമെന്നാണ് അറിയിപ്പ്. അതായത് ഇൻഫിനിക്സ് ഫോണിനൊപ്പം 4000 രൂപയുടെ പവർ ബാങ്ക് കൂടി ലഭിക്കുമെന്നതാണ് ഓഫർ. ഈ ഓഫറിനെ കുറിച്ച് കൂടുതലറിയാം.
ഇൻഫിനിക്സ് നോട്ടിലെ പുതിയ ഫോണിനൊപ്പം MAGKIT എന്ന ചാർജിംഗ് ആക്‌സസറി കിറ്റ് തികച്ചും സൌജന്യമാണ്. ഈ ഫ്രീ കിറ്റിന് 4999 രൂപയായിരിക്കും വിലയാകുക. Infinix MagPower പവർ ബാങ്ക് ഉൾപ്പെടുന്ന മാഗ് കിറ്റാണിത്. സൌജന്യമായി കിട്ടുന്ന പവർബാങ്കിന്റെ വില 3,999 രൂപയാണ്. പവർ ബാങ്കിലുള്ള ബാറ്ററി 3,020mAh കപ്പാസിറ്റിയുടേതാണ്. 1000 രൂപയുടെ മാഗ്കേസ് കൂടിച്ചേരുന്നതാണ് മാഗ് കിറ്റ്.
5,000mAh ആണ് ബാറ്ററി. ഇത് 45W ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. കൂടാതെ 4,600mAh ബാറ്ററിയുള്ള മറ്റൊരു വേരിയന്റ് കൂടി ഈ സീരീസിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
6.78-ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഫോണിലുണ്ടാകുക. 120 ഹെർട്‌സ് റീഫ്രെഷ് റേറ്റും, 1500Hz ടച്ച് സാംപ്ലിങ് റേറ്റും ഫോണിലുണ്ടാകും.
X1 Cheetah Charging ചിപ്പുമായി വരുന്ന ഫോണാണ് പുതിയ ഇൻഫിനിക്സ്. ഈ പുതിയ ചിപ്‌സെറ്റ് ബാറ്ററി ലൈഫിൽ വിട്ടുവീഴ്ച വരുത്തില്ല. ഇത് നിങ്ങൾക്ക് അതിവേഗ ചാർജിങ് ഉറപ്പാക്കുന്നു. മ്യൂട്ടി-മോഡ് ഫാസ്റ്റ്ചാർജ്, ലോ-ടെമ്പ്, ഹൈപ്പർ എന്നിവ ഇതിലുണ്ട്. ഇൻഫിനിക്സ് നോട്ട് 40 പ്രോ സ്‌മാർട്ട് ചാർജിങ് മോഡുകളും ഓഫർ ചെയ്യുന്നുണ്ട്. 8 മിനിറ്റിൽ പകുതി ചാർജാകുന്ന ഹൈപ്പർ ചാർജ് സിസ്റ്റമാണ് ഫോണിലുള്ളത്.
108 മെഗാപിക്സലാണ് ഇൻഫിനിക്സ് നോട്ട് 40 സീരീസിന്റെ മെയിൻ ക്യാമറ. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 7020 SoCs പ്രോസസറും ഇതിലുണ്ടാകും. പ്രീമിയം വീഗൻ ലെതറും ഗ്ലാസ് ഫിനിഷും കൊണ്ട് തിളങ്ങുന്ന മെറ്റൽ എക്സ്റ്റീരിയർ ആയിരിക്കും ഇതിലുള്ളത്. വിന്റേജ് ഗ്രീൻ, ടൈറ്റൻ ഗോൾഡ് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.
വിലയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. എന്നാൽ ഫോൺ പ്രീ-ഓർഡർ ചെയ്യുമ്പോൾ പവർ ബാങ്കും ഫ്രീയായി കിട്ടും. ഫ്ലിപ്കാർട്ട് വഴിയാണ് ഇൻഫിനിക്സ് സെയിൽ നടക്കുന്നത്.