Samsung Galaxy A34 Discount: 13MP സെൽഫി ക്യാമറയുള്ള Samsung Mid-Range 5G ഫോൺ, 3000 രൂപ ക്യാഷ്ബാക്ക് ഓഫറിൽ

Samsung Galaxy A34 Discount: 13MP സെൽഫി ക്യാമറയുള്ള Samsung Mid-Range 5G ഫോൺ, 3000 രൂപ ക്യാഷ്ബാക്ക് ഓഫറിൽ
HIGHLIGHTS

സാംസങ്ങിന്റെ Galaxy A34 5G വിലക്കിഴിവിൽ വാങ്ങാം

Samsung Galaxy A34 5Gയുടെ രണ്ട് വേരിയന്റുകൾക്ക് ഓഫറുണ്ട്

ഫോണിന്റെ സ്റ്റാൻഡേർഡ് റീട്ടെയിൽ വിലയിൽ നിന്ന് 3000 രൂപയുടെ കിഴിവാണുള്ളത്

ഏറ്റവും പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡാണ് Samsung. ഇപ്പോഴിതാ സാംസങ്ങിന്റെ Galaxy A34 5G വിലക്കിഴിവിൽ വാങ്ങാം. ഈ കിടിലൻ സ്മാർട്ഫോണിന് ഇപ്പോൾ Cashback Offer ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫോണിന്റെ സ്റ്റാൻഡേർഡ് റീട്ടെയിൽ വിലയിൽ നിന്ന് 3000 രൂപയുടെ ഡിസ്കൌണ്ട് ഇങ്ങനെ സ്വന്തമാക്കാം.

Samsung Galaxy A34 ഓഫർ

Galaxy A34 5G സ്മാർട്ട്‌ഫോണിന് സാംസങ് ഇന്ത്യ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ ഫോൺ വിപണിയിൽ എത്തിയത്. Galaxy A34 5Gയുടെ രണ്ട് വേരിയന്റുകൾക്ക് ഓഫറുണ്ട്. ഇവയുടെ വിപണി വിലയിൽ നിന്ന് ഏകദേശം 3,000 രൂപ നേരിട്ട് കിഴിവ് ലഭിക്കുന്നു.

Samsung മിഡ് റേഞ്ച് 5G ഫോൺ
Samsung മിഡ് റേഞ്ച് 5G ഫോൺ

ഇങ്ങനെ ക്യാഷ്ബാക്ക് ഓഫറിനും ശേഷം 24,000 രൂപ റേഞ്ചിൽ മിഡ് റേഞ്ച് സാംസങ് വാങ്ങാം. കൂടാതെ സാംസങ് ഇന്ത്യ EMI ഓപ്‌ഷനിലൂടെ മറ്റ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Samsung Galaxy A34 സ്പെസിഫിക്കേഷൻ

6.6 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്‌സി എ34. ഇതൊരു 5G മിഡ് റേഞ്ച് ഫോണാണ്. ഈ ഫോണിന് ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 120 Hz റീഫ്രെഷ് റേറ്റും ലഭിക്കും. ഫോണിന്റെ സ്ക്രീനിന് പ്രൊട്ടക്ഷനായി കോർണിങ് ഗൊറില്ല ഗ്ലാസ് 5 സ്‌ക്രീൻ നൽകിയിരിക്കുന്നു. സാംസങ് ഗാലക്സി എ34ന്റെ പിൻഭാഗവും ഫ്രെയിമും പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

കരുത്തുറ്റ പെർഫോമൻസിനായി സാംസങ് ഗാലക്സി എ34ൽ മീഡിയടെക് ഡൈമൻസിറ്റി ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത് മീഡിയടെക് ഡൈമൻസിറ്റി 1080 ഒക്ടാ കോർ പ്രൊസസറാണ് ഇതിലുള്ളത്. മാലി-ജി68 എംസി4 ജിപിയുവാണ് ഫോണിലുള്ളത്. ഇതിൽ ഏറ്റവും പുതിയ OS ഉൾപ്പെടുത്തിയിട്ടില്ല.

എങ്കിലും സോഫ്റ്റ് വെയർ അപ്ഡേഷൻ ലഭിക്കും. സാംസങ് ഗാലക്സി എ34ൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള One UI 5.1 ഉപയോഗിച്ചിരിക്കുന്നു. മാത്രമല്ല ഇത് നാല് തലമുറ അപ്‌ഡേറ്റുകൾ ഉറപ്പ് നൽകുന്നുണ്ട്. അതായത് Android 17 ഒഎസ് വരെ നിങ്ങൾക്ക് ഇതിൽ ലഭിക്കും.

25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി A34ലുള്ളത്. ചാർജിങ്ങിനും ഫയൽ ട്രാൻസ്ഫറിനും ഇതിലെ യുഎസ്ബി ടൈപ്പ്-സി 2.0 പോർട്ട് ഉപയോഗിക്കാം. IP67 പൊടി, ജല പ്രതിരോധം ഫീച്ചറുകളും ഫോണിലുണ്ട്. ഇതിന്റെ ഫിംഗർപ്രിന്റ് സംവിധാനം അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്ററാണ്.

Samsung Galaxy A34 5G

ഫോട്ടോഗ്രാഫിയ്ക്കും ഭേദപ്പെട്ട മോഡലാണ് സാംസങ് ഗാലക്സി എ34. ഇതിന്റെ സെൽഫി ക്യാമറയാണ് കൂടുതൽ മികച്ചത്. കാരണം, 13MP ഫ്രണ്ട് ഫേസിങ് ക്യാമറയാണ് ഇതിലുള്ളത്. 48എംപി പ്രൈമറി റിയർ ക്യാമറയും ഇതിലുണ്ട്. കൂടാതെ 12എംപി അൾട്രാ വൈഡ് ക്യാമറയും 5എംപി മാക്രോ സെൻസറും ഫോണിലുണ്ട്.

ഓഫർ ഇങ്ങനെ…

സാംസങ് ഗാലക്സി എ34 6GB സ്റ്റോറേജിലും പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഓഫറുള്ളത് 8GB ഗാലക്സി A34നാണ്. 8GB + 128GB വേരിയന്റിന് ഇപ്പോൾ 24,499 രൂപയാണ് വില വരുന്നത്. 8GB + 256GB വേരിയന്റിനാകട്ടെ 26,499 രൂപ വിലയാകുന്നു. 1684 രൂപയുടെ പ്രതിമാസ EMI ഓപ്‌ഷനും ഇതിന് സാംസങ് നൽകുന്നുണ്ട്. വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ…

READ MORE: iPhone 15 Best Deals: 8000 രൂപ വരെ വിലക്കുറവ്! ഒന്നല്ല പലയിടങ്ങളിൽ iPhone 15 വില കുറച്ച് വിൽക്കുന്നു

നിങ്ങൾക്ക് ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് ഫോൺ വാങ്ങാം. അല്ലെങ്കിൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഗാലക്സി A34 പർച്ചേസ് ചെയ്യാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo