മോട്ടോയുടെ ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച വാണിജ്യം കൈവരിച്ച ഒരു സ്മാർട്ട് ഫോൺ ആയിരുന്നു മോട്ടറോള വൺ പവർ എന്ന മോഡൽ .മികച്ച ബാറ്ററി കരുത്തിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ കൂടിയായിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു .ഹുവാവെയുടെയും ,ഷവോമിയുടെയും ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയപ്പോൾ മോട്ടോയുടെ പവർ വൺ മോഡലുകളുടെ വാണിജ്യം കുറഞ്ഞു .ഫ്ലിപ്പ്കാർട്ടിൽ നിന്നും റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ 1000 രൂപ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .ജനുവരി 20 മുതൽ ആണ് സെയിൽ ആരംഭിക്കുന്നത് .13999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ .രണ്ടു വേരിയന്റുകളാണ് ഈ മാസം പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെതന്നെ Android 9.0 Pie അപ്പ്ഡേറ്റ് ഇതിനു ലഭ്യമാകുന്നതാണ് .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .