ഒപ്പോയുടെ നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഒപ്പോയുടെ റെനോ 6 സീരിയസ്സുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലായിരുന്നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ 4ജി വേര്ഷനുകളും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .Snapdragon 720G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഇന്തോനേഷ്യയിലാണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ കൂടാതെ ഫേസ് അൺലോക്ക് എന്നിവയും ലഭിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 720G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുമാക്കൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ 4ജി വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ മെയിൻ ക്യാമറകൾ +8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ മോണോക്രോം ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ 4,310mAh(50W Flash Charge VOOC 4.0 support) ന്റെ ബാറ്ററി ലൈഫ് ആണ് .