റിലയൻസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ 4 ജി സ്മാർട്ട് ഫോൺ വിപണിയിൽ എത്തി .
ഡ്യുയൽ സിം ഫോണായ LYF വാട്ടർ 5നു കരുത്തു നൽകുന്നത് സ്നാപ്ഡ്രാഗൺ 410 – MSM8916 ക്വാഡ്കോറിനൊപ്പം 1.2 GHz അഡ്രീനോ 306 ജിപിയുവാണ്. 2GBറാംമിനൊപ്പം 16 GB ഇൻ്റേണൽ മെമ്മറിയുമുണ്ട്. മൈക്രോ എസ്‌ഡി കാർഡ് സപ്പോർട്ടാണ്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിലാണ് LYF വാട്ടർ 5 പ്രവർത്തിക്കുന്നത്.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ല്യേ 1280 x 720 പിക്സൽ റെസ്ല്യുഷനാണ്. ഒപ്പം ASAHI ഡ്രാഗൺ – ട്രെയിൽ ഗ്ലാസ്സ് പ്രൊട്ടക്ഷനുമുണ്ട്. ഇൻബിൽറ്റ് 2920 Mah ബാറ്ററിയോടു കൂടി 136 gm തൂക്കവും 7.7 mm തിക്ക്നസും ഫോണിനുണ്ട്.13MP യുടെ LED ഫ്ലാഷോടുകൂടിയ പ്രൈമറി ക്യാമറയും 5MP യുടെ ഫിക്സ്ഡ് ഫോക്കസ് ക്യാമറ മുൻപിലുമുണ്ട്. 4G VoLTE സപ്പോർട്ടു ചെയ്യുന്നതു കൊണ്ട് കാളുകൾ എച്ച്ഡി സൗണ്ട് ക്വാളിറ്റിയൽ കേൾക്കാം. 3G, 2G, ജിപിഎസ്, വൈഫൈ, ബ്ലൂട്ടൂത്ത് 4.0 എന്നിവയും റിലയൻസ് LYF വാട്ടർ 5വിലുണ്ട്.11699 രൂപയാണ് ഇതിന്റെ വില .