5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാട്ടർ 3 ഫ്ലിപ്പ്കാർട്ടിൽ
റിലയൻസിന്റെ ഏറ്റവും പുതിയ മോഡലായ ലൈഫ് വാട്ടർ 3 വിപണിയിൽ എത്തി .6599 രൂപയാണ് ഇതിന്റെ വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നു .
5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1280X720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് . Qualcomm Snapdragon 615 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ മറ്റു സവിശേഷതകളാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറ 5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയും ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .