റിലയന്‍സിന്റെ ഫോർജി സേവനമാണ് ജിയോ എന്ന പേരിൽ പുറത്തിറക്കുന്നത്. മുകേഷ് അംബാനിയുടേതാണിത്.നിലവില സാഹചര്യത്തിൽ രാജ്യമാകമാനം ഫോർ ജി സേവനം നൽകാൻ ശേഷിയുണ്ടാവുക റിലയൻസ് ജിയോയ്ക്ക് മാത്രം ആയിരിയ്ക്കും.സ്‌പെക്ട്രം പങ്കുവയ്ക്കുന്ന കാര്യത്തിൽ റിലയൻസ് ജിയോയും അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്‍സും കരാറിൽ ഒപ്പിട്ടുകഴിഞ്ഞു. ഇതുവഴി ആർകോമിന്റെ ടവറുകളും ഒപ്റ്റിക്കൽ ഫൈബർ ശൃംഘലയും ജിയോയ്ക്കും ഉപയോഗിയ്ക്കാം.ഈ കരാറിലൂടെ ആർകോമിന് മൊത്തത്തിൽ നാലായിരം മുതല്‍ നാലായിരത്തി അഞ്ഞൂറ് കോടി രൂപ വരെ ലഭിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകൾ .17 സർക്കിളുകളിലായി 800 മെഗാ ഹെർട്‌സ് സ്‌പെക്ട്രം പങ്കുവയ്ക്കാനാണ് പുതിയ കരാർ വഴി ധാരണയായിട്ടുള്ളത്.ആർകോമുമായി സഹകരിയ്ക്കുന്നതോടെ ജിയോയ്ക്ക് മെച്ചപ്പെട്ട സേവനം നൽകാന്‍ സാധിയ്ക്കും.ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനായി തുടക്കത്തില്‍ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ള ഓഫറുകള്‍ നല്‍കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. കമ്പനിയുടെ എല്‍.വൈ.എഫ് മൊബൈൽ ഹാന്റ്‌സെറ്റുകള്‍ക്ക് 25% ഡിസ്‌കൗണ്ട് നല്‍കാനും റിലയൻസ് ജിയോ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ കോർപ്പറേറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ലോഞ്ച് പരിപാടിയുടെ വേദിയിൽ സ്ഥാപനത്തിലെ 35,000തൊഴിലാളികൾ പങ്കെടുക്കുന്നത്.