Realme Narzo 70 Pro 5G Sale: 1000 രൂപ വിലക്കിഴിവിൽ 128GB, 2000 രൂപ കുറച്ച് 256GB, പിന്നെ മറ്റ് കിഴിവുകളും
Realme നാർസോ സീരീസിലെ ഏറ്റവും പുതിയ ഫോണാണ് നാർസോ 70 Pro 5G
OIS സപ്പോർട്ടുള്ള 50MP Sony IMX890 ക്യാമറയുള്ള ഫോണാണിത്
ഫോണിന്റെ ആദ്യ വിൽപ്പന ഇപ്പോൾ ആരംഭിച്ചു
മാർച്ച് നാലാം വാരം വിപണിയിലെത്തിയ ഫോണാണ് Realme Narzo 70 Pro 5G. OIS സപ്പോർട്ടുള്ള 50MP Sony IMX890 ക്യാമറയുള്ള ഫോണാണിത്. റിയൽമി നാർസോ 70 പ്രോയുടെ ആദ്യ വിൽപ്പന ഇപ്പോൾ ആരംഭിച്ചു. 2 ദിവസത്തേക്കാണ് First sale നടക്കുന്നത്.
ആദ്യം ഫോണിന്റെ ഫീച്ചറുകൾ മനസിലാക്കാം. തുടർന്ന് ഫോണിന്റെ വിൽപ്പന വിവരങ്ങളും അറിയാം.
Realme Narzo 70 Pro ഡിസ്പ്ലേ
Realme നാർസോ സീരീസിലെ ഏറ്റവും പുതിയ ഫോണാണ് നാർസോ 70 Pro 5G. 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് റിയൽമി നാർസോ 70 പ്രോ. 120Hz റീഫ്രെഷ് റേറ്റാണ് നാർസോ 70 പ്രോയുടെ ഡിസ്പ്ലേയിലുള്ളത്. ഇതിന് FHD+ റെസല്യൂഷനാണ് റിയൽമി നൽകിയിരിക്കുന്നത്. സ്ലിം ബെസലുകളുള്ള ഫ്ലാറ്റ് സ്‌ക്രീൻ ഡിസൈനും പഞ്ച്-ഹോൾ ഡിസ്‌പ്ലേയും ഫോണിലുണ്ട്.
Realme Narzo 70 Pro ക്യാമറ
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള ഫോണാണ് നാർസോ 70 പ്രോ. 2X ഇൻ-സെൻസർ സൂമാണ് ഫോണിലെ മെയിൻ ക്യാമറ. 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസറാണ് നാർസോ 70 പ്രോയിലുള്ളത്. ഇതിൽ സെൽഫികൾക്കും വീഡിയോകൾക്കുമായി 16MP ക്യാമറയുണ്ട്.
പ്രോസസറും ബാറ്ററിയും
മീഡിയാടെക് ഡൈമൻസിറ്റി 7050 5G ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. ഒക്ടാ കോർ പ്രോസസറും മാലി-ജി68 ജിപിയുവും ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഗെയിമിങ്ങിനും മൾട്ടിമീഡിയ എക്സ്പീരിയൻസിനും ഗുണകരമാണ്. 67W Supervooc ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററി ഇതിലുണ്ട്.
വിലയും സ്റ്റോറേജും
2 വേരിയന്റുകളിലാണ് റിയൽമി നാർസോ 70 പ്രോ വിപണിയിൽ എത്തിയത്. 8GB+128GB സ്റ്റോറേജാണ് കുറഞ്ഞ വേരിയന്റ്. 8GB+256GB സ്റ്റോറേജുള്ള മറ്റൊരു ഫോൺ കൂടിയുണ്ട്.
#NARZO70Pro5G comes with segment 1st SONY IMX890 OIS Camera along with the fastest 67W SUPERVOOC charging in the segment.
— realme narzo India (@realmenarzoIN) March 26, 2024
Grab yours now at a starting price of Rs. 18,999* plus 2K exchange bonus.
Sale Is Live!
*T&C Apply
Buy Now On:@amazonIN: https://t.co/Kg8nhEtgMO… pic.twitter.com/pGrKpBWleW
ഇതിൽ 128ജിബി ഫോണിന് 19,999 രൂപയാണ് വില. 256ജിബി ഫോണിന് 21,999 രൂപയും വില വരുന്നു. ഇപ്പോൾ ആദ്യ സെയിലിൽ ഓഫറുണ്ട്. കുറഞ്ഞ വേരിയന്റിന് 1000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. കൂടിയ വേരിയന്റിനാകട്ടെ 2000 രൂപയുടെ ഓഫറാണുള്ളത്.
ഓഫറിൽ ലാഭത്തിൽ വാങ്ങാം
ഇങ്ങനെ 19,999 രൂപയുടെ 128ജിബി ഫോൺ 18,999 രൂപയ്ക്ക് വാങ്ങാം. 256ജിബി ഫോണിന് ഓഫറിൽ 19,999 രൂപയാണ് വിലയാകുക. അതായത്, ഈ സ്പെഷ്യൽ വിലക്കിഴിവിൽ 2 വേരിയന്റുകളും തമ്മിലുള്ള വ്യത്യാസം 1000 രൂപ മാത്രമാണ്. ഇതുകൂടാതെ ബാങ്ക് ഓഫറുകളിലൂടെ കൂടുതൽ ഡിസ്കൌണ്ട് സ്വന്തമാക്കാം. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് മാത്രമാണ് ഓഫർ. 128GB ഇവിടെ നിന്നും വാങ്ങൂ, ആമസോൺ ലിങ്ക്
Read More: itel Icon 3: ഇനി ബജറ്റ് Smart Watch-ലേക്കും itel, പ്രീ- ബുക്കിങ്ങിൽ സ്പെഷ്യൽ ഓഫർ
ഇനി എക്സ്ചേഞ്ച് ചെയ്ത് വാങ്ങുന്നതിനും കിഴിവ് ലഭിക്കുന്നതാണ്. ആമസോണിലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. മാർച്ച് 28 വരെ മാത്രമാണ് ആദ്യ സെയിൽ ഓഫറുകളുള്ളത് എന്നത് ശ്രദ്ധിക്കുക. 256ജിബി വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile