48 മെഗാപിക്സലിന്റെ ക്യാമറയിൽ റെഡ്മി X എത്തുന്നു ,വില ?

48 മെഗാപിക്സലിന്റെ ക്യാമറയിൽ റെഡ്മി X എത്തുന്നു ,വില ?
HIGHLIGHTS

2019 ന്റെ വിപണി കീഴടക്കാൻ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ

കഴിഞ്ഞവർഷം ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് ലഭിച്ചിരുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ കൂടാതെ ഷവോമിയുടെ Mi A2 കൂടാതെ ഷവോമിയുടെ റെഡ്മി 6 പ്രൊ എന്നി മോഡലുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ കൂടുതൽ സവിശേഷതകളോടെയാണ് ഷവോമിയുടെ ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ 2018 ന്റെ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഈ വർഷം വിലകൂടിയ സ്മാർട്ട് ഫോണുകളുമായി ഷവോമി എത്തുന്നു .ഷവോമി റെഡ്മി X എന്ന മോഡലുകളാണ് ഇത്തവണ വിപണി കീഴടക്കുവാൻ എത്തുന്നത് .ജനുവരി മാസത്തിൽ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .

ഒരുപാടു മികച്ച സവിശേഷതകളോടെയാണ് ഷവോമിയുടെ ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .49 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലാണ് ഇത് പുറത്തിറങ്ങുന്നത് .ജനുവരി 10 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറക്കുന്നത് .ഇതിന്റെ ചൈന വിപണിയിലെ വിലവരുന്നത് 9999 Yuan ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഏകദേശം  Rs 1,03,000 രൂപയാണ് വില കണക്കാക്കുന്നത് .ചൈനയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ  website JD.com ൽ ഇത് സെയിലിനു എത്തുന്നതാണ് .അതോടൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു പിക്ച്ചറുകൾ ഷവോമി ലീക്ക് ചെയ്യുകയുണ്ടായി .

ഹുവാവെയുടെ P30 മോഡലുകൾ കൂടാതെ ആപ്പിളിന്റെയും സ്മാർട്ട് ഫോണുകൾക്കൊപ്പമാണ് ഷവോമിയുടെ റെഡ്മി X എന്ന സ്മാർട്ട് ഫോണുകൾ നിൽക്കുന്നത് .ഈ വർഷം തന്നെ ഇതേ റെയിഞ്ചിൽ ഹുവാവെയിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു മോഡൽ ആണ് P30 .കൂടാതെ ഷവോമിയുടെ പുതിയ മൂന്നു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .ഷവോമിയുടെ റെഡ്മി 7A & ഷവോമി റെഡ്മി 7 കൂടാതെ റെഡ്മി 7 പ്രൊ എന്നി ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നത് .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കുന്നത് മെയ്ഡ് ഇൻ ഇന്ത്യ എന്ന ടാഗ് ലൈനിലാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo