ഷവോമിയുടെ റെഡ്മി നോട്ട് 7 Vs റിയൽമി U1 ;ഒരു താരതമ്മ്യം

Updated on 22-Jan-2019
HIGHLIGHTS

25 എംപി ക്യാമറയിൽ റിയൽമി U1 കൂടാതെ 48 എംപി ക്യാമറയിൽ റെഡ്മി നോട്ട് 7

റിയൽമി U1 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം തന്നെയാണ് പുലർത്തിയിരിക്കുന്നത് .മീഡിയ ടെക്കിന്റെ ഹെലിയോ P70 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .25 മെഗാപിക്സലിന്റെ AI സോണി സെൻസർ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം മ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധ്യമാകുന്നതാണ് .

3500 mah ന്റെ AI പവർ മാസ്റ്റർ ബാറ്ററി ലൈഫ് ആണ് റിയൽ മിയുടെ പുതിയ u1 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ബൊക്കെ എഫക്ടുകൾ കൂടാതെ സ്ലോ മോഷൻ വിഡിയോകൾ എന്നിങ്ങനെ ഒരു സ്മാർട്ട് ഫോണിന് വേണ്ട എല്ലാകാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഫേസ് അൺലോക്ക് & ഫിംഗർ പ്രിന്റ് സെൻസറുകളൂം ഇതിനുണ്ട് .ഇന്ന്  മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .11999 രൂപ മുതൽ 14499 രൂപവരെയാണ് ഈ മോഡലുകളുടെ വില വരുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 7 

മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .2018 ലും ഷവോമിയിൽ നിന്നും ഒരുപാടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുണ്ടായിരുന്നു .റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10330 രൂപമുതലാണ് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :