ഷവോമിയുടെ റെഡ്മി നോട്ട് 7 ഫെബ്രുവരി 28നു ഇന്ത്യൻ വിപണിയിൽ
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ എത്തുന്നു
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോൺ .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48 മെഗാപിക്സലിന്റെ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .കഴിഞ്ഞ മാസം ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .എന്നാൽ ഇന്ത്യൻ വിപണിയിൽ ഫെബ്രുവരി 28 മുതലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48 കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്