ഷവോമി റെഡ്മി നോട്ട് 7 വാങ്ങിക്കുവാൻ മൂന്നു കാരണങ്ങൾ

Updated on 25-Jan-2019
HIGHLIGHTS

ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ

 

ഷവോമിയുടെ ഈ വർഷത്തെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ .മാർച്ച് മാസത്തിനുള്ളിൽ ഷവോമിയുടെ റെഡ്മി നോട്ട് 7 കൂടാതെ ഷവോമി റെഡ്മി നോട്ട് 7 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .രണ്ടു മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .എന്നാൽ ഷവോമിയുടെ റെഡ്മി നോട്ട് 7 വാങ്ങിക്കുവാൻ കുറച്ചു കാരണങ്ങളുണ്ട് .

. ഷവോമി റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 48 മെഗാപിക്സലിന്റെ ക്യാമറയിലാണ് 

.15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണിത് 

.4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിൽ ലഭിക്കുന്നുണ്ട് 

 
മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .2018 ലും ഷവോമിയിൽ നിന്നും ഒരുപാടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുണ്ടായിരുന്നു .റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10330 രൂപമുതലാണ് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :