ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 6 പ്രൊ ഇന്ന് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ & Mi.com ൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് സെയിൽ നടന്നിരുന്നു .എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ സെയിൽ അവസാനിപ്പിച്ചിരുന്നു .6 ലക്ഷത്തിനു മുകളിൽ ഡിവൈസുകളാണ് ഇതിനോടകം തന്നെ ബുക്കിംഗ് നടന്നത് .എന്നാൽ ബുക്കിങ് ചെയ്യുവാൻ സാധിക്കാത്തവർക്കായി ഇന്ന് വീണ്ടും സെയിൽ ആരംഭിക്കുന്നതാണ് .ഉച്ചയ്ക്ക് 3 മണി മുതൽ അടുത്ത സെയിൽ ആരംഭിക്കുന്നതാണ് .12999 രൂപയ്ക്ക് ഇന്ന് മാത്രം ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .
6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഓഫറുകളും ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .ജിയോ നൽകുന്ന ഡാറ്റ ഓഫറുകൾ ജിയോ ഉപാഭോതകൾക്ക് & HDFC ബാങ്ക് നൽകുന്ന ഓഫറുകളും ലഭിക്കുന്നുണ്ട് .