പുതിയ രൂപത്തിൽ ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ വിപണിയിൽ

Updated on 09-Nov-2018
HIGHLIGHTS

മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകളുമായി ഷവോമി റെഡ്മി നോട്ട് 6 പ്രൊ

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോട്ട് 6 പ്രൊ എന്ന സ്മാർട്ട് ഫോൺ .ഈ വർഷത്തിൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ എന്ന സ്മാർട്ട് ഫോൺ ലോകവിപണിയിൽ പുറത്തിറക്കിയത് .എന്നാൽ അതിന്റെ തുടർച്ചയായ നോട്ട് 6 പ്രൊ നവംബർ മാസത്തിൽ പുറത്തിറക്കിയിരിക്കുന്നു .മുന്നിലും പിന്നിലു ഡ്യൂവൽ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 15700 രൂപയ്ക്ക് അടുത്താണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :