20 എംപി സെൽഫി ക്യാമറയിൽ റെഡ്മി നോട്ട് 5 പ്രൊ ,ഫ്ലിപ്പ്കാർട്ടിൽ

20 എംപി സെൽഫി ക്യാമറയിൽ റെഡ്മി നോട്ട് 5 പ്രൊ ,ഫ്ലിപ്പ്കാർട്ടിൽ
HIGHLIGHTS

ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കാം ,വില 14999 രൂപ

 

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ ഇതുവരെ വാങ്ങിക്കുവാൻ സാധിക്കാത്തവർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കാവുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15000 രൂപയ്ക്ക് താഴെ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .

5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .14999 രൂപയാണ് ഷവോമിയുടെ മോഡലുകളുടെ വില .കൂടാതെ 6 ജിബിയുടെ മോഡലുകൾക്ക് 16999 രൂപയും ആണ് വില .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .

 

ഷവോമിയുടെ Mi A2 (6X)

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .12 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് . 

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

ഷവോമിയുടെ തന്നെ 6 പ്രൊ 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് റെഡ്മി 6 പ്രൊ .ആപ്പിളിന്റെ രൂപകല്പനയോട് സാദൃശ്യമുള്ള മോഡലാണിത് .മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .19.9 റെഷിയോയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 625 പ്രോസസറിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

 5.84 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ്  ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2280 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 625 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് 3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും .ഡ്യൂവൽ സിം കാർഡ് ഇടാവുന്ന കൂടാതെ  മെമ്മറി കാർഡ് വേറെ ഉപയോഗിക്കാവുന്ന സ്ലോട്ടുകളാണ് ഇതിനുള്ളത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .

4000mAhന്റെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം Rs.10,400 മുതൽ Rs.13,500 രൂപവരെയാണ് .ഇന്ന് ചൈനവിപണിയിൽ ഇത് സെയിൽ ആരംഭിക്കുന്നതാണ് .അടുത്ത മാസം ഇത് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo