റെഡ്മി നോട്ട് വിഭാഗത്തിൽ പുതിയ സ്മാർട്ട്ഫോൺ സീരീസ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മിയുടെ ഏറ്റവും പുതിയ ജനപ്രിയ മോഡലാണ് റെഡ്മി നോട്ട് സീരീസ്. റെഡ്മി നോട്ട് 13 സീരീസ് (Redmi Note 13 Series) സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 21ന് ചൈനയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിൽ Redmi Note 13 Series എന്ന് അവതരിപ്പിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
റെഡ്മി നോട്ട് 13 സീരീസിൽ റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ+ എന്നീ മൂന്ന് മോഡലുകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 12 പ്രോ സീരീസിന്റെ പിൻഗാമിയായിട്ടാണ് റെഡ്മി നോട്ട് 13 സീരീസ് വരുന്നത്. റെഡ്മി നോട്ട് സ്മാർട്ട്ഫോണുകളെ പോലെ കുറഞ്ഞ വിലയും ഏറ്റവും മികച്ച സവിശേഷതകളുമായിട്ടാണ് റെഡ്മി നോട്ട് 13 സീരീസ് പുറത്തിറങ്ങുന്നത്.
റെഡ്മി നോട്ട് സീരീസിലെ ആദ്യത്തെ കർവ് ഡിസ്‌പ്ലേയുള്ള ഫോണായിട്ടായിരിക്കും റെഡ്മി നോട്ട് 13 പ്രോ+ വരുന്നത്. മുൻ തലമുറ മോഡലുകളിൽ നിന്നും വ്യത്യസ്തമായ ഡിസൈനായിരിക്കും പുതിയ ഫോണുകളിൽ ഉണ്ടായിരിക്കുക. ഫോണിന് വലത് അറ്റത്ത് വോളിയം റോക്കറും പവർ ബട്ടണുകളും ഉണ്ടായിരിക്കും. ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി മുകളിൽ മധ്യമാഭാഗത്ത് പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ടായിരിക്കും.
റെഡ്മി നോട്ട് 13 പ്രോ+ സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് ചുറ്റും വളരെ നേർത്ത ബെസലുകളും ഉണ്ടായിരിക്കും. 2.37 എംഎം മാത്രമുള്ള ചിന്നുമായി വരുന് ഫോണിൽ സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഗ്ലാസ് പ്രൊട്ടക്ഷനായിരിക്കും ഉണ്ടായിരിക്കുക. എഫ്/1.65 അപ്പർച്ചർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുള്ള 200 എംപി സാംസങ് ISOCELL HP3 സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.
പുതിയ റെഡ്മി നോട്ട് 13 സീരീസ് മാലി-ജി610 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡൈമൻസിറ്റി 7200 അൾട്ര എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. റെഡ്‌മി നോട്ട് 13, നോട്ട് 13 പ്രോ വേരിയന്റുകളിൽ വ്യത്യസ്ത ചിപ്‌സെറ്റുകൾ ഉണ്ടായിരിക്കും.
റെഡ്മി നോട്ട് 13 സീരീസ് 6 ജിബി, 8 ജിബി, 12 ജിബി റാം ഓപ്ഷനുകളിലും 128 ജിബി മുതൽ 1 ടിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 13ൽ ആയിരിക്കും ഈ ഡിവൈസുകൾ അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 13, നോട്ട് 13 പ്രോ മോഡലുകൾക്ക് 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,120 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്ന് സൂചനകളുണ്ട്. റെഡ്മി നോട്ട് 13 പ്രോ+ൽ 5,000mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും.