Redmi Note 13 Pro Plus Launch: 200 മെഗാപിക്സൽ പ്രൈമറി സെൻസറുമായി റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഉടനെത്തും

Updated on 06-Feb-2024
HIGHLIGHTS

120W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി പായ്ക്കും ഉണ്ടായിരിക്കും

മീഡിയടെക് ഡൈമൻസിറ്റി 9200+ ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും അവതരിപ്പിക്കുക

200 മെഗാപിക്സൽ സാംസങ് എച്ച്പി3 പ്രൈമറി റിയർ സെൻസർ ഉണ്ടായിരിക്കും.

Redmi തങ്ങളുടെ അടുത്ത തലമുറ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. റെഡ്മി നോട്ട് 13 സീരീസാണ് അടുത്തതായി വിപണിയിലെത്താൻ പോകുന്നത്. റെഡ്മി നോട്ട് 13 സീരീസ് കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12, 
റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയുടെ പിൻഗാമിയായിട്ടായിരിക്കും വരുന്നത്.

റെഡ്മി നോട്ട് 13 സീരീസ്

റെഡ്മി നോട്ട് 13 സീരീസിലും റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഫോണുകൾ സംബന്ധിച്ച് റെഡ്മി ഔദ്യോഗികമായി അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഈ ഫോണിന്റെ ചില സവിശേഷതകളുമായി ബന്ധപ്പെട്ട സൂചനകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. 

റെഡ്മി നോട്ട് 13 പ്രോ പ്ലസ് പ്രോസസ്സർ

മീഡിയടെക് ഡൈമൻസിറ്റി 9200+ ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും റെഡ്മി നോട്ട് 13 സീരീസ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും വില കൂടിയ മോഡൽ പ്രവർത്തിക്കുക എന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച ലീക്ക് റിപ്പോർട്ട് പുറത്ത് വിട്ടത് ടിപ്സ്റ്റർ കാക്പെർ സ്ക്രെസ്പെക് എന്ന ടിപ്സ്റ്ററാണ്. ട്വിറ്ററിലൂടെ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് റെഡ്മി നോട്ട് 12 സീരീസിലെ ഒരു ഫോണിലുള്ള ക്വാഡ് ക്യാമറ യൂണിറ്റിൽ 200 മെഗാപിക്സൽ സാംസങ് എച്ച്പി3 പ്രൈമറി റിയർ സെൻസർ ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 13 പ്രോ പ്ലസ് ക്യാമറ

റെഡ്മി നോട്ട് 12 സീരീസിലെ ഫോണുകളിലൊന്നിൽ 200 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സോണി IMX355 സെൻസറുണ്ടായിരിക്കും. ഇതിനൊപ്പം ഡെപ്ത് അല്ലെങ്കിൽ മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ ഓംനിവിഷൻ OV2B10 സെൻസറായിരിക്കും കമ്പനി നൽകുന്നത്. റെഡ്മി നോട്ട് 13 പ്രോ പ്ലസ് ആയിരിക്കും ഈ ഡിവൈസ് എന്ന് കരുതാം. 16 മെഗാപിക്‌സൽ ഓമ്‌നിവിഷൻ OV16A1Q ഫ്രണ്ട് ക്യാമറ സെൻസറും ഫോണിൽ ഉണ്ടായിരിക്കും.

200 മെഗാപിക്സൽ പ്രൈമറി സെൻസർ

സ്മാർട്ട്ഫോണിൽ 200 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ സെൻസറും 4x ഇൻ-സെൻസർ സൂമും ഉള്ളതായി നേരത്തെ സൂചന ലഭിച്ചിരുന്നു. ഹൈ-എൻഡ് മോഡലിന് 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും  ഉള്ള ഒരു കർവ്ഡ്-എഡ്ജ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. 

റെഡ്മി നോട്ട് 13 പ്രോ പ്ലസ് ബാറ്ററി

വരാനിരിക്കുന്ന റെഡ്മി നോട്ട് 13 സീരീസിലെ പ്രോ പ്ലസ് വേരിയന്റിൽ 120W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി പായ്ക്കും ഉണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Connect On :