Redmi Note 13 ആരാധകർക്കായി Amazon വമ്പൻ ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 മുതൽ ആരംഭിക്കുന്ന Great Freedom Festival-ലാണ് ഓഫർ. ബേസിക് മോഡലിനും പ്രോ വേർഷനും ആമസോൺ കിഴിവ് അനുവദിച്ചിരിക്കുന്നു.
ഷോപ്പിങ് ഉത്സവത്തിൽ ഓഫറിലും വ്യത്യാസം വരും. നിലവിൽ ആമസോൺ പ്രോ മോഡൽ 9000 രൂപ വിലക്കിഴിവിൽ വിൽക്കുന്നു. ബാങ്ക് ഓഫർ ഉൾപ്പെടാതെയുള്ള ഓഫറാണിത്. റെഡ്മി നോട്ട് 13 5G 4000 രൂപ വിലക്കിഴിവിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
6.67 ഇഞ്ച് വലിപ്പമാണ് ഈ ബജറ്റ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6080 6nm പ്രോസസറാണ് സ്മാർട്ഫോണിലുള്ളത്. ഫോണിലെ സിപിയു മോഡൽ Snapdragon ആണ്. 5000 mAh-ന്റെ കരുത്തുറ്റ ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. ഇത് 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
AI ഫീച്ചറുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ ഫോണാണിത്. ഇതിൽ 108MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. 8MP അൾട്രാ- വൈഡ് ആംഗിൾ ലെൻസ് ഫോണിലുണ്ട്. ഇതുകൂടാതെ റെഡ്മി 2MP മാക്രോ സെൻസറും സജ്ജീകരിച്ചിരിക്കുന്നു.
6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. വിപണിയിൽ ഇതിന് 20,999 രൂപയാകും. എന്നാൽ ആമസോൺ ഫ്രീഡം സെയിലിൽ 16,999 രൂപ മാത്രം. ഇതിന് പുറമെ 1500 രൂപയുടെ ബാങ്ക് കിഴിവ് കൂടി സ്വന്തമാക്കാം. 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. വാങ്ങാനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
6.67 ഇഞ്ച് വലിപ്പമുള്ള ഫോണാണ് പ്രോ മോഡൽ. ഇതിന്റെ സ്ക്രീൻ 120 Hz AMOLED ആണ്. നിങ്ങൾക്കിഷ്ടപ്പെട്ട സ്നാപ്ഡ്രാഗൺ 7s Gen 2 ആണ് പ്രോസസർ. OIS, EIS സപ്പോർട്ടുള്ള 200MP പ്രൈമറി ക്യാമറ ഫോണിലുണ്ട്. 8MP ആണ് ഫോണിലെ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ. 2 മെഗാപിക്സലിന്റെ മാക്രോ സെൻസറും സ്മാർട്ഫോണിലുണ്ട്. ഇതിൽ 16MP ഫ്രണ്ട് ക്യാമറ സെൽഫി, വീഡിയോ കോളുകൾക്ക് ഉപയോഗിക്കാം.
Read More: 180MP ടെലിഫോട്ടോ ലെൻസുമായി HONOR New പ്രീമിയം ഫോൺ! Galaxy S24 അൾട്രായെ തോൽപ്പിക്കുമോ?
67W ടർബോ ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 5100 mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്.
ആമസോൺ ഫ്രീഡം സെയിൽ പ്രൈം അംഗങ്ങൾക്കായി ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ എല്ലാവർക്കും ഓഫർ ലഭ്യമാകുന്നതാണ്. 24,998 രൂപയ്ക്ക് ഫോൺ വാങ്ങാനുള്ള അവസരമാണിത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ഇതിലെ ആകർഷകമായ ഓഫർ SBI വരിക്കാർക്ക് വേണ്ടിയാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ 2250 രൂപ നിങ്ങൾക്ക് ലാഭിക്കാം. വാങ്ങാനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ…