Xiaomi തങ്ങളുടെ ഏറ്റവും പുതിയ 5G ഫോണിലൂടെ 2024 നെ സ്വീകരിച്ചു. Redmi Note 13 5G ഇതാ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ക്യാമറയിൽ കേമനും ബാറ്ററിയിൽ കരുത്തനുമായ ഫോണാണ് വിപണിയിൽ എത്തിയത്. 108MPയാണ് റെഡ്മി നോട്ട് 13ന്റെ ക്യാമറ. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിന് 5000 mAh ബാറ്ററിയുമുണ്ട്.
ഇതുവരെ വിപണിയിൽ ജനപ്രിയമായിരുന്ന ഷവോമി ഫോണാണ് റെഡ്മി നോട്ട് 12. പുതിയ ഫീച്ചറുകളും അപ്ഗ്രേഡുകളും ഉൾപ്പെടുത്തിയാണ് നോട്ട് 13 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിലും മികച്ച ഫീച്ചറുകൾ റെഡ്മി വാഗ്ദാനം ചെയ്യുന്നുണ്ട്. FHD+ ഡിസ്‌പ്ലേയും 120Hz റീഫ്രെഷ് റേറ്റുമാണ് ഫോണിനുള്ളത്.
1080×2400 പിക്സൽ റെസല്യൂഷനാണ് റെഡ്മി ഫോണിലുള്ളത്. 6.67 ഇഞ്ച് FHD+ ഡിസ്പ്ലേയും ഇതിൽ വരുന്നു. 1000 nits പീക്ക് ബ്രൈറ്റ്നെസ്സും 120Hz വരെ റീഫ്രെഷ് റേറ്റും ഇതിനുണ്ട്. ഡിസ്പ്ലേയ്ക്ക് സുരക്ഷ ഒരുക്കുന്നതിന് കോർണിങ് ഗോറില്ല ഗ്ലാസ് 5 കവറും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിനെ പവർഫുൾ ആക്കാൻ 5000 mAh ബാറ്ററി നൽകിയിരിക്കുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5G ഫോണാണിത്. IP54 റേറ്റിങ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്.
108 മെഗാപിക്സലാണ് റെഡ്മിയുടെ മെയിൻ സെൻസർ. 2 എംപിയുടെ മാക്രോ ഷൂട്ടറും ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ വരുന്നു. ഫോണിന്റെ സെൽഫി ക്യാമറ 16 എംപിയാണ്.
റെഡ്മി നോട്ട് 13 5G IP54 റേറ്റിംഗുമായി വരുന്നു, ഇത് സ്മാർട്ട്‌ഫോണിനെ പൊടിയും സ്പ്ലാഷും പ്രതിരോധിക്കും. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്.
ആർട്ടിക് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, പ്രിസം ഗോൾഡ് എന്നീ നിറങ്ങളിൽ റെഡ്മി ലഭ്യമാണ്. മൂന്ന് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 13 വരുന്നത്. 6GB റാം 128GB സ്റ്റോറേജുമുള്ള വേരിയന്റാണ് ഇതിലെ ഏറ്റവും കുറഞ്ഞ വേരിയന്റ്. ഇതിന് 17,999 രൂപ വില വരുന്നു. മറ്റ് രണ്ട് വേരിയന്റുകളുടെയും ഇന്റേണൽ സ്റ്റോറേജ് 256GBയാണ്. എന്നാൽ 8GB റാമും, 12GB റാമുമാണ് ഇവ. 8GB+256GB മോഡലിന് 19,999 രൂപയാണ് വില. റെഡ്മിയുടെ
12GB+256GB ഫോണിനാകട്ടെ 21,999 രൂപയും വില വരുന്നു.
READ MORE: WhatsApp Banned: ഇന്ത്യയിലെ 71 ലക്ഷം WhatsApp അക്കൗണ്ടുകൾക്ക് പണി കിട്ടി, കാരണം| TECH NEWS
ആമസോണിൽ റെഡ്മി ഓഫറിന് വാങ്ങാനാകും. കൂടാതെ ഷവോമിയുടെ mi.com എന്ന ഓൺലൈൻ സൈറ്റ് വഴിയും പർച്ചേസ് ചെയ്യാം. ഐസിഐസിഐ ബാങ്ക് കാർഡിന് ഓഫർ ലഭ്യമാണ്. 1,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് നൽകുന്നത്. കൂടാതെ, റെഡ്മി നോ കോസ്റ്റ് ഇഎംഐയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.
ഈ സീരീസിൽ റെഡ്മി നോട്ട് 13 പ്രോ, നോട്ട് 13 പ്രോ പ്ലസ് ഫോണുകളും ലോഞ്ച് ചെയ്തു. ഇവ 200 മെഗാപിക്സൽ ക്യാമറയുള്ള ഫോണുകളാണ്.