Redmi Note 12R Pro ഷവോമി നോട്ട് 12 സീരീസിലെ പുത്തൻ ഡിവൈസ് ദിവസങ്ങൾക്ക് മുമ്പ് ചൈനയിൽ ലോഞ്ച് ആയ ഈ മിഡ്റേഞ്ചർ 5G സപ്പോർട്ടും സ്നാപ്പ്ഡ്രാഗൺ ചിപ്പ്സെറ്റുമെല്ലാം പായ്ക്ക് ചെയ്യുന്നുണ്ട്.
12GB റാമും 256GB ഇന്റേണൽ സ്‌റ്റോറേജ് കപ്പാസിറ്റിയുമുള്ള റെഡ്മി നോട്ട് 12ആർ പ്രോ സ്മാർട്ട്ഫോണിന് ചൈനയിൽ ഏകദേശം 23,649 രൂപ ആണ് വില വരുന്നത്. ബ്ലാക്ക്, വൈറ്റ്, ഗോൾഡ് നിറങ്ങളിലാണ് സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. നോട്ട് 12ആർ പ്രോ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.
ക്യാമറകൾ കുത്തി നിറയ്ക്കാതെ ഒരു ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 12ആർ പ്രോ 5G സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 48MP ആണ് പ്രൈമറി ക്യാമറ. 2 എംപിയുടെ ഡെപ്ത് സെൻസറും ഈ റിയർ ക്യാമറ സെറ്റപ്പിൽ ലഭ്യമാണ്. 16 എംപി വരുന്ന സെൽഫി ക്യാമറയും റെഡ്മി നോട്ട് 12ആർ പ്രോ 5ജി പായ്ക്ക് ചെയ്യുന്നു. ഡിസ്പ്ലെയിലെ പഞ്ച് ഹോൾ കട്ടൌട്ടിലാണ് ഇത് പ്ലേസ് ചെയ്തിരിക്കുന്നത്. പ്രോസസറിന്റെ കാര്യത്തിലും ഫോൺ പിന്നോട്ട് പോകുന്നില്ല. നോട്ട് 12ആർ പ്രോയിൽ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്. 12GB എൽപിഡിഡിആർ4എക്സ് റാമും 256 GB യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജും ചിപ്പ്സെറ്റിന് ഒപ്പമുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 14 സ്കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ബാറ്ററി കപ്പാസിറ്റിയിലും ഫോൺ മാന്യമായ ഫീച്ചറുകൾ ഓഫർ ചെയ്യുന്നു. 5000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 12ആർ പ്രോ സ്മാർട്ട്ഫോണിന് പവർ നൽകുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ഫിസിക്കൽ സെക്യൂരിറ്റി ഫീച്ചർ എന്ന നിലയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും റെഡ്മി നോട്ട് 12ആർ പ്രോ 5ജി സ്മാർട്ട്ഫോണിൽ കൊടുത്തിട്ടുണ്ട്. വൈഫൈ 802.11 ബി/ജി/എൻ/എസി, ഡ്യുവൽ സിം സപ്പോർട്ട്, ബ്ലൂടൂത്ത് 5.1, ജിപിഎസ് എന്നിവ നോട്ട് 12 ആർ പ്രോയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഫോണിന്റെ സവിശേഷതയാണ്. ഐപി53 വാട്ടർ ഡസ്റ്റ് പ്രൊട്ടക്ഷൻ റേറ്റിങും നോട്ട് 12 ആർ പ്രോ സ്മാർട്ട്ഫോണിലുണ്ട്.