digit zero1 awards

ക്വാൽകോമിന്റെ പ്രോസസ്സറുമായി റെഡ്മി നോട്ട് 12 4G

ക്വാൽകോമിന്റെ പ്രോസസ്സറുമായി റെഡ്മി നോട്ട് 12 4G
HIGHLIGHTS

ലൂണാർ ബ്ലാക്ക്, ഫ്രോസ്റ്റഡ് ഐസ് ബ്ലൂ, സൺറൈസ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളുണ്ട്

5000 mAh ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്

50 എംപി പ്രൈമറി ക്യാമറയാണ് മറ്റൊരു പ്രധാന സവിശേഷതയാണ്

ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G) സ്മാർട്ട്ഫോൺ 120Hz അമോലെഡ് ഡിസ്പ്ലെയും 50 എംപി പ്രൈമറി ക്യാമറകളും 5000 mAh ബാറ്ററിയും ഫീച്ചർ ചെയ്യുന്നു. 

ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G)  ഡിസ്പ്ലേ 

6.67 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോണിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 100 ശതമാനം ഡിസിഐ-പി3 സപ്പോർട്ടും ഡിസ്പ്ലെയുടെ സവിശേഷതയാണ്. കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഡിസ്പ്ലെയ്ക്ക് ലഭിക്കുന്നുണ്ട്. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ടൌട്ടും ഡിവൈസിൽ നൽകിയിരിക്കുന്നു.

ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G)  പ്രോസസ്സർ 

ക്വാൽകോമിന്റെ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 685 എസ്ഒസിയാണ് റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്ഫോണിലുണ്ട്. റാം എക്സ്പാൻഷൻ ഫീച്ചറിന്റെ സഹായത്തോടെ റാം കപ്പാസിറ്റി 11 ജിബി വരെയായി ഉയർത്താനും സാധിക്കും.

ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G)  ക്യാമറ 

റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫീച്ചർ ചെയ്യുന്നു. 50 എംപി പ്രൈമറി ക്യാമറയാണ് ഹൈലൈറ്റായി നൽകിയിരിക്കുന്നത്. 8 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും മാക്രോ ക്യാമറയും ഈ റിയർ ക്യാമറ സെറ്റപ്പിലുണ്ട് സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി 13 എംപി സെൽഫി ക്യാമറയും റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. 

ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G)  ബാറ്ററി 

5000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 

ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G)  ഓപ്പറേറ്റിംഗ് സിസ്റ്റം 

ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 14 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G)  മറ്റു സവിശേഷതകൾ 

ഐപി53 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് ഫീച്ചറും ഡിവൈസിലുണ്ട്. 3.5mm ഓഡിയോ ജാക്ക്, ഐആർ ബ്ലാസ്റ്റർ പോലെയുള്ള ഫീച്ചറുകളും സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 7.8mm തിക്ക്നസും 186g ഭാരവുമുള്ള സൂപ്പർ സ്ലീക്കി ഡിസൈനും റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo