digit zero1 awards

റെഡ്മി നോട്ട് 12 സീരീസ് ഇന്ത്യയിലെത്തി

റെഡ്മി നോട്ട് 12 സീരീസ് ഇന്ത്യയിലെത്തി
HIGHLIGHTS

റെഡ്മി നോട്ട് 12 സീരീസ് ജനുവരി 5ന് ഇന്ത്യയിൽ അവതരിപ്പിച്ചു

മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്‌സെറ്റ്, 200 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ

റെഡ്മി നോട്ട് 12 പ്രോ പ്ലസ്, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 എന്നീ വേരിയന്റുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്

റെഡ്മി നോട്ട് 12(Redmi Note 12)സീരീസ് സ്മാർട്ട്ഫോണുകൾ ജനുവരി 5 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11 സീരീസിന്റെ പിൻഗാമികളായി ആണ് റെഡ്മി നോട്ട് 12(Redmi Note 12) സീരീസ് എത്തിയിരിക്കുന്നത്. ഗ്ലാസ് ബാക്ക് രൂപകൽപ്പനയോടെ എത്തിയിരിക്കുന്ന ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്‌സെറ്റ്, 5G കണക്റ്റിവിറ്റി, 200 മെഗാപിക്സൽ ക്യാമറ എന്നിവയൊക്കെയാണ്  പ്രധാന ആകർഷണങ്ങൾ. ഈ സീരീസിൽ ആകെ മൂന്ന് മോഡൽ ഫോണുകളാണ് എത്തിയിരിക്കുന്നത്. റെഡ്മി നോട്ട് 12 പ്രോ പ്ലസ്(Redmi Note 12 pro plus), റെഡ്മി നോട്ട് 12 പ്രോ (Redmi Note 12 pro)  റെഡ്മി നോട്ട് 12 (Redmi Note 12) എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. 

റെഡ്മി നോട്ട് 12 പ്രോ പ്ലസ്(Redmi Note 12 pro plus) 

റെഡ്മി നോട്ട് 12 പ്രോ പ്ലസ്(Redmi Note 12 pro plus) കളർ വേരിയന്റുകൾ  
റെഡ്മി നോട്ട് 12 പ്രോ പ്ലസ്  ഫോണുകൾ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ആർട്ടിക് വൈറ്റ്, ഐസ്ബർഗ് ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 

റെഡ്മി നോട്ട് 12 പ്രോ പ്ലസ്(Redmi Note 12 pro plus) വിലയും സ്റ്റോറേജ് വേരിയന്റുകളും 

റെഡ്മി നോട്ട് 12 പ്രോ പ്ലസിന് 2 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. 
8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ 29999 രൂപയാണ് വില 
12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ 32999 രൂപയാണ് വില 

റെഡ്മി നോട്ട് 12 പ്രോ പ്ലസ്(Redmi Note 12 pro plus) സ്‌പെസിഫിക്കേഷനുകൾ 

റെഡ്മി നോട്ട് 12 പ്രോ+ സ്മാർട്ട്ഫോണിൽ സ്റ്റാൻഡേർഡ് മോഡലിന്റെ അതേ വലിപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ HD OLED ഡിസ്‌പ്ലേയാണ് ഇത്. മിഡ് റേഞ്ച് പ്രോസസറായ മീഡിയടെക് ഡൈമെൻസിറ്റി 1080 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 12 പ്രോ പ്ലസ്(Redmi Note 12 pro plus) ക്യാമറ സ്‌പെസിഫിക്കേഷനുകൾ  

മൂന്ന് പിൻ ക്യാമറകളാണ് റെഡ്മി നോട്ട് 12 പ്രോ+ൽ ഉള്ളത്. 200 മെഗാപിക്സൽ OIS സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസറാണ് റെഡ്മി പായ്ക്ക് ചെയ്യുന്നത്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിലുണ്ടാകും

റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 pro) 5ജി 

റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 pro) 5ജി കളർ വേരിയന്റുകൾ 

റെഡ്മി നോട്ട് 12 പ്രോ 5ജി ഫോണുകൾ ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ഓനിക്സ് ബ്ലാക്ക്, ആർട്ടിക് ബ്ലൂ കളർ, സ്റ്റാർഡസ്റ്റ് പർപ്പിൾ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 

റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 pro) 5ജി സ്റ്റോറേജ് വേരിയന്റുകളും വിലയും 

 റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 pro) 5ജിക്ക് ആകെ 3 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. 

  • 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ 25,999 രൂപയാണ് വില
  • 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ 26,999 രൂപയാണ് വില
  • 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ  27,999 രൂപയാണ് വില  

റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 pro) 5ജിയുടെ സ്‌പെസിഫിക്കേഷനുകൾ 

6.67-ഇഞ്ച്  ഫുൾ എച്ച്ഡി പ്ലസ് പ്രൊ അമോലെഡ് ഡിസ്‌പ്ലേ, 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 240 Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. സ്പീഡ് എഡിഷനിൽ 108MP സാംസങ് ഐഎസ്ഒസെൽ എച്ച്എം2 ക്യാമറയും 8എംപി അൾട്രാവൈഡ്, 2എംപി മാക്രോ ക്യാമറകളുമാണ് ഉള്ളത്. മുൻവശത്ത്, ഇതിന് 16 എംപി സെൽഫി ക്യാമറയാണുള്ളത്. 

റെഡ്മി നോട്ട് 12(Redmi Note 12) 

റെഡ്മി നോട്ട് 12(Redmi Note 12) സ്‌പെസിഫിക്കേഷനുകൾ 

റെഡ്മി നോട്ട് 12(Redmi Note 12) സീരീസ് ഇന്ത്യയിലെത്തുമ്പോൾ 6.67 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയുമായിട്ടാണ് വന്നത്. അത് ഫുൾ HD+ റെസല്യൂഷനും 120 ഹെർട്‌സിൽ റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയായിരുന്നു ഇത്. ഈ ഡിവൈസ് ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ iQOO Z6 ലൈറ്റ് സ്മാർട്ട്ഫോണിലുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

റെഡ്മി നോട്ട് 12(Redmi Note 12)ൽ രണ്ട് പിൻ ക്യാമറകളാണുള്ളത്. റെഡ്മി നോട്ട് 12(Redmi Note 12)ൽ ഡെപ്ത് സെൻസിംഗിനായി 2MP സെക്കൻഡറി സെൻസറാണ് ഉള്ളത്. സെൽഫികൾക്കായി 8MPക്യാമറയും ഫോണിലുണ്ട്. 33W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഡിവൈസ് പായ്ക്ക് ചെയ്യുന്നു.

റെഡ്മി നോട്ട് 12(Redmi Note 12)ന്റെ വില 

റെഡ്മി നോട്ട് 12(Redmi Note 12)ന്റെ ഇന്ത്യയിലെ വില 4GB RAM 128GB സ്റ്റോറേജിന് 17,999 രൂപയാണ് വില  
അതേ സ്റ്റോറേജ് കോൺഫിഗറേഷനുള്ള 6GB RAM ഓപ്ഷന് 19,999 രൂപയാണ് വില. 

Nisana Nazeer
Digit.in
Logo
Digit.in
Logo