Redmi നോട്ട് 12 പ്രോ സ്പീഡ് എഡിഷനും ഇതാ! സവിശേഷതകൾ അറിയാം

Redmi നോട്ട് 12 പ്രോ സ്പീഡ് എഡിഷനും ഇതാ! സവിശേഷതകൾ അറിയാം
HIGHLIGHTS

റെഡ്മി നോട്ട് 12യിലെ അഞ്ചാമത്തെ ഫോൺ വരുന്നു.

റെഡ്മി നോട്ട് 12 പ്രോ സ്പീഡ് പതിപ്പ് ഡിസംബർ 27ന് ചൈനയിൽ അവതരിപ്പിച്ചു.

സീരീസിലെ മറ്റ് ഫോണുകൾ ഇന്ത്യയിൽ എത്തുന്നത് ജനുവരി 5നാണ്.

റെഡ്മി (Redmi)യ്ക്ക് ഇന്ത്യയിൽ വൻജനപ്രീതിയാണുള്ളത്. കൈയിലൊതുങ്ങുന്ന ബജറ്റിൽ അത്യാധുനിക ഫീച്ചറുകളുള്ള ഫോൺ എന്ന നിലയിൽ റെഡ്മിയ്ക്ക് രാജ്യത്ത് മികച്ച വിപണിയാണുള്ളതെന്നും പറയാം. റെഡ്മിയുടെ മികച്ച സ്മാർട്ട് ഫോണായ റെഡ്മി നോട്ട് 12 പ്രോ (Redmi Note 12 Pro) സീരീസിലെ ഫോണുകൾ കഴിഞ്ഞ ഒക്ടോബറിലാണ് ചൈനയിൽ പുറത്തിറങ്ങിയത്. പുതുവർഷത്തിൽ, ജനുവരി 5ന് ഫോൺ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. എന്നാൽ പുതിയതായി വരുന്ന വാർത്ത റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷൻ പുറത്തിറക്കാൻ ഷവോമി തീരുമാനിച്ചുവെന്നതാണ്. അതായത്, മുൻപ് വിപണിയിൽ എത്തിച്ച റെഡ്മി നോട്ട് 12 Explorer Edition,  റെഡ്മി നോട്ട് 12 പ്രോ,  റെഡ്മി നോട്ട് 12 പ്രോ പ്ലസ്,  റെഡ്മി നോട്ട് 12 5ജി എന്നീ ഫോണുകൾ ഉൾപ്പെടുന്ന സീരീസിൽ നിന്നുമുള്ള അഞ്ചാമത്തെ മോഡലാണിത്. റെഡ്മി നോട്ട് 12 പ്രോ സ്പീഡ് പതിപ്പ് (Redmi Note 12 Pro Speed Edition) ഡിസംബർ 27ന് ചൈനയിൽ അവതരിപ്പിച്ചു.

റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷൻ; വിശദ വിവരങ്ങൾ

ക്വാൽകോം സ്നാപ്ഡ്രാഗൺ 778G 5G ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ഡിസ്പ്ലേ OLED ആയിരിക്കുമെന്നും, സ്മാർട്ട്‌ഫോണിന്റെ സ്‌ക്രീൻ പരന്നതായിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. ഒരു സെൽഫി ക്യാമറയ്ക്കായി ഡിസ്പ്ലേയുടെ മുകളിലെ മധ്യഭാഗത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾക്ക് സമാനമായ ക്യാമറയായിരിക്കും പുതിയ ഫോണിലും വരുന്നത്. കൂടാതെ, സ്പീഡ് എഡിഷനിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാനാണ് കൂടുതൽ സാധ്യത. റെഡ്മി നോട്ട് 12 പ്രോ സ്പീഡ് പതിപ്പിൽ 108 MPയുടേതാണ് മെയിൻ ക്യാമറ. എന്നിരുന്നാലും, ക്യാമറ സെൻസറിന്റെ വലുപ്പവും ടൈപ്പും എങ്ങനെയായിരിക്കും എന്നതിൽ നിലവിൽ വിവരങ്ങൾ ലഭ്യമല്ല. 2 MP മാക്രോ ക്യാമറയും 8 MP അൾട്രാവൈഡ് ക്യാമറയുമായാണ് സ്മാർട്ട്‌ഫോൺ വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 16 MP ഫ്രണ്ട് ക്യാമറ സെൻസറും ഫോണിൽ ഉൾപ്പെടുത്തിയേക്കും.

ഫോണിന്റെ ബാറ്ററിയിലേക്ക് വന്നാൽ 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള 3.5 mm ഹെഡ്‌ഫോൺ ജാക്കും ബോക്‌സിന് പുറത്ത് ബൂട്ട് MIUI 14 എന്നിവയും റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷനിൽ അവതരിപ്പിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo